Medical Camp | എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉൾപെടുത്തുന്നതിനുള്ള മെഡികല്‍ കാംപ് അപേക്ഷ തീയതി നീട്ടി; ഡിസംബർ 31 വരെ സമർപിക്കാം
കാസർകോട്: (www.kasargodvartha.com) ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പെടുത്തുന്നതിനായുള്ള മെഡികല്‍ കാംപിന് പങ്കെടുക്കുന്നതിന് അപേക്ഷ നല്‍കുന്നതിനുള്ള തീയതി 2022 ഡിസംബര്‍ 31ന് വൈകുന്നേരം അഞ്ച് മണി വരെ നീട്ടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അപേക്ഷ ഫോറം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്.
അപേക്ഷ പൂരിപ്പിച്ച് ആധാര്‍, റേഷന്‍ കാര്‍ഡ്, ചികിത്സാ രേഖകള്‍, മെഡികല്‍ ബോര്‍ഡ് അല്ലെങ്കിൽ അംഗപരിമിത സര്‍ടിഫികറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അവരവരുടെ പഞ്ചായതിന് കീഴിലുള്ള സര്‍കാര്‍ ആശുപത്രികളില്‍ (സി എച് സി, പി എച് സി, എഫ് എച് സി, താലൂക് ആശുപത്രി ) നൽകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപത്തെ സര്‍കാര്‍ ആശുപത്രിയുമായി ബന്ധപ്പെടാവുന്നതാണ്. മുന്‍പ് കലക്ടറേറ്റിലും ദേശീയ ആരോഗ്യ ദൗത്യം കാര്യാലയത്തിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും അപേക്ഷ നല്‍കിയിട്ടുള്ളവരും പുതിയ മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് അവരവരുടെ പഞ്ചായതിന് കീഴിലുള്ള സര്‍കാര്‍ ആശുപത്രികളില്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Keywords: Medical Camp Application Date for Endosulfan Sufferers Extended, Kerala, Kasaragod,news,Top-Headlines,Medical-camp,Endosulfan,Government,District Collector.