Donation | വയോജന കേന്ദ്രത്തിനും റോഡിനും വേണ്ടി സ്ഥലവും പൊതുജനങ്ങള്‍ക്ക് കുടിവെള്ള പദ്ധതിക്കായി കുളവും വിട്ടുനല്‍കി മഹനീയ മാതൃക; വികസനത്തിന് കൈ കൊടുത്ത് ഡോ. എം സി ഇബ്രാഹിമിന്റെ കുടുംബാംഗങ്ങള്‍
May 21, 2023, 16:01 IST
മേല്‍പറമ്പ്: (www.kasargodvartha.com) വയോജന കേന്ദ്രത്തിനും റോഡിനും വേണ്ടി സ്ഥലവും പൊതുജനങ്ങള്‍ക്കായി കുളവും വിട്ടുനല്‍കി വേറിട്ട മാതൃകയായി ഒരു കുടുംബം. മേല്‍പറമ്പ് മാക്കോടിലെ പരേതനായ ഡോ. എം സി ഇബ്രാഹിമിന്റെ കുടുംബാംഗങ്ങളാണ് വികസനത്തിന് കൈ കൊടുത്ത് മാതൃക തീര്‍ത്തത്. ചെമനാട് ഗ്രാമപഞ്ചായത് 13-ാം വാര്‍ഡില്‍ വയോജന കേന്ദ്രത്തിനായി 4.50 സെന്റും വയോജന കേന്ദ്രത്തിലേക്ക് എത്തിപ്പെടാനുള്ള റോഡിന് വേണ്ടി 15 സെന്റോളം വരുന്ന സ്ഥലവും, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ടി നിലവിലുള്ള കുളവുമാണ് വിട്ടു നല്‍കിയത്.
ഡോ. എം സി ഇബ്രാഹിമിന്റെ നാമത്തിലായിരിക്കും വയോജന കേന്ദ്രം നിലവില്‍ വരുന്നത്. എം സി ഇബ്രാഹിമിന്റെ പത്‌നിയും മുന്‍ പഞ്ചായത് അംഗവുമായ മറിയം ബീവി കോച്ചനാട്, മൂത്തമകന്‍ പരേതനായ മുഹമ്മദ് മുനീറിന്റെ ഭാര്യ ശമീമ ജാസ്മിന്‍, മറ്റുമക്കളായ ജാബിര്‍ സുല്‍ത്വാന്‍, പള്ളിക്കരയിലെ പരേതനായ പി എ അബ്ബാസ് ഹാജി ഭാര്യ സൈറ ബാനു, ഉദുമ പടിഞ്ഞാര്‍ ഡോ. അബ്ദുല്‍ മജീദിന്റെ ഭാര്യ സഫീറ ബാനു എന്നിവരാണ് പൊതുജന പദ്ധതിക്ക് വേണ്ടി ദാനം ചെയ്തത്. 13-ാം വാർഡ് മുസ്ലിം ലീഗ് കമിറ്റിയുടെ അഭ്യർഥന പ്രകാരമായിരുന്നു സദ് പ്രവൃത്തി.
സ്ഥലത്തിന്റെ രേഖകള്‍ മറിയം ബീവി കോച്ചനാട് ചെമ്മനാട് പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകറിന് പതിമൂന്നാം വാര്‍ഡിന്റെ ഗ്രാമസഭയില്‍ വച്ച് കൈമാറി. മാക്കോടിലെ താഴേത്തട്ടിലെ യാത്രാക്ലേശം പരിഹരിക്കാന്‍ വേണ്ടി ആറുമാസം മുമ്പ് ഈ കുടുംബവും സൈഫുദ്ദീന്‍ മാക്കോടും എംസി റോഡിന് വേണ്ടി സ്ഥലം നല്‍കിയിരുന്നു.

യോഗം കല്ലട്ര അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരായ ശാനവാസ് ദേളി, വിജയൻ മാസ്റ്റർ, സൈഫുദ്ദീൻ മാക്കോട്, ശരീഫ് സലാല, ബി കെ മുഹമ്മദ് ശാ, മുഹമ്മദ് കോളിയടുക്കം, കെ വി ടി നസീർ, അഫ്സൽ സിസിളൂ തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Kerala News, Malayalam News, Kasaragod News, MC Ibrahim family donated land and pond.
< !- START disable copy paste -->