city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Polygraph Test | പ്രവാസി വ്യവസായി എം സി ഗഫൂർ ഹാജിയുടെ മരണം: സംശയ നിഴലിലുള്ള യുവതിയുടെ ഭർത്താവ് നുണ പരിശോധനയ്ക്ക് സന്നദ്ധമായി; ബേക്കൽ പൊലീസ് കോടതിക്ക് അപേക്ഷ നൽകി

പൂച്ചക്കാട്: (www.kasargodvartha.com) പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം സി ഗഫൂർ ഹാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള മന്ത്രവാദിയെന്ന് പറയുന്ന യുവതിയുടെ ഭർത്താവ് നുണ പരിശോധനയ്ക്ക് സന്നദ്ധമായി. ഇതോടെ പൊലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. കോടതി നിർദേശം കൂടി വരുന്നതോടെ ഭർത്താവിനെ ബെംഗ്ളൂറിൽ എത്തിച്ച് നുണ പരിശോധനയ്ക്ക് വിധേയമാക്കും.

Polygraph Test | പ്രവാസി വ്യവസായി എം സി ഗഫൂർ ഹാജിയുടെ മരണം: സംശയ നിഴലിലുള്ള യുവതിയുടെ ഭർത്താവ് നുണ പരിശോധനയ്ക്ക് സന്നദ്ധമായി; ബേക്കൽ പൊലീസ് കോടതിക്ക് അപേക്ഷ നൽകി

നിലവിൽ ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ സിഐ യു പി വിപിൻ അടക്കമുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട്ടുകാരും, ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപവത്കരിക്കപ്പെട്ട ആക്ഷൻ കമിറ്റിയും പ്രധാനമായും സംശയമുന ഉന്നയിച്ചിരിക്കുന്നത് യുവതിക്കും ഭർത്താവിനും നേരെയാണ്.

2023 ഏപ്രിൽ 14 ന് പുലർചെയാണ് പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈതുൽ റഹ്‌മയിലെ എം സി ഗഫൂർ ഹാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും 596 പവൻ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും 12 കുടുംബാംഗങ്ങളിൽ നിന്നുമാണ് ഹാജി സ്വർണം സ്വരൂപിച്ചതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ഏതാണ്ട് 50 തവണയെങ്കിലും യുവതിയെയും ഭർത്താവിനെയും പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു.

ആദ്യം നുണ പരിശോധനയ്ക്ക് സന്നദ്ധമായിരുന്നുവെങ്കിലും പിന്നീട് ആരോഗ്യ പ്രശ്ങ്ങൾ പറഞ്ഞ് യുവതിയും ഭർത്താവും വിസമ്മതം അറിയിക്കുകയായിരുന്നു. ഇപ്പോൾ ഭർത്താവ് നുണ പരിശോധനയ്ക്ക് തയ്യാറായെങ്കിലും യുവതി ശാരീരിക അവശത പറഞ്ഞ് നുണ പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ആക്ഷൻ കമിറ്റിയും ഗഫൂർ ഹാജിയുടെ ബന്ധുക്കളും പ്രധാനമായും സംശയം പറയുന്നത് യുവതിയെയാണ്. ഭർത്താവിനെ മാത്രം നുണ പരിശോധന നടത്തുന്നത് കൊണ്ട് ഇവർക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടാകുമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്

യുവതിക്ക് വേണ്ടി വാദിക്കാൻ ഒരു സംഘം തന്നെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ആക്ഷൻ കമിറ്റി ഭാരവാഹികൾ പറയുന്നത്. യുവതിക്ക് മരിച്ച ഗഫൂർ ഹാജിയുമായും കുടുംബവുമായും സാമ്പത്തിക ഇടപാടുകൾ അടക്കം ഉണ്ടായിരുന്നതായും കുടുംബത്തിൽ മന്ത്രവാദം കഴിച്ചതിനെ തുടർന്ന് അത് അബദ്ധവശാൽ ശരിയായി വന്നതോടെയാണ് ഗഫൂർ ഹാജിയുടെയും കുടുംബത്തിന്റെയും പ്രശ്നങ്ങളിൽ ഇവർ സജീവമായി ഇടപെടാൻ തുടങ്ങിയതെന്നുമാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.

സ്വർണം നൽകിയാൽ ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇവർ സ്വർണം തട്ടിയെടുത്തതായാണ് എല്ലാവരും ആരോപിക്കുന്നത്. എന്നാൽ തനിക്ക് സ്വർണ ഇടപാടുമായി ഒരു ബന്ധവുമില്ലെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. കോടികൾ വിലയുള്ള നഷ്ടപ്പെട്ട സ്വർണം എവിടെപ്പോയി എന്നതാണ് ദുരൂഹമായ കാര്യം.

Polygraph Test | പ്രവാസി വ്യവസായി എം സി ഗഫൂർ ഹാജിയുടെ മരണം: സംശയ നിഴലിലുള്ള യുവതിയുടെ ഭർത്താവ് നുണ പരിശോധനയ്ക്ക് സന്നദ്ധമായി; ബേക്കൽ പൊലീസ് കോടതിക്ക് അപേക്ഷ നൽകി

വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് ഗഫൂർ ഹാജിയെ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർടം റിപോർടിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണത്തെ കുറിച്ചും സ്വർണം നഷ്ടപ്പെട്ടതിനെ കുറിച്ചും അന്വേഷിച്ച് ദുരൂഹത പുറത്തുകൊണ്ടുവരാൻ ആക്ഷൻ കമിറ്റി ഹൈകോടതിയിൽ ഹർജി നൽകാൻ നിയമ വിദഗ്ധരെ സമീപിച്ചിരിക്കുകയാണ്.

Keywords: News, Kerala, Kasaragod, Poochakkad, Polygraph Test, Poochakkad, Expatriate Death, Malayalam News, Woman, Court, Police, MC Gafoor Haji's death: Petition gives to CM seeking high-level probe.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia