Rally | പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജനറാലി ശനിയാഴ്ച കാഞ്ഞങ്ങാട്ട്; മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും
Mar 22, 2024, 18:14 IST
കാഞ്ഞങ്ങാട്: (KasaragodVartha) കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ബഹുജനറാലി ശനിയാഴ്‌ച കാഞ്ഞങ്ങാട് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 'പൗരത്വഭേദഗതിനിയമം അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി സംഘടിപ്പിക്കുക.
സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. മതേതര ചിന്താഗതിയുള്ള മുഴുവൻ സംഘടനകളും വിഭാഗങ്ങളും റാലിയുടെ ഭാഗമാകും. സംസ്ഥാനത്ത് കാസർകോട് അടക്കം അഞ്ചിടത്താണ് ബഹുജന റാലി സംഘടിപ്പിക്കുന്നത്. ആദ്യ റാലി വെള്ളിയാഴ്‌ച കോഴിക്കോട് നടന്നു. 24ന് കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും റാലി നടക്കും.
മാർച് 30 മുതൽ ഏപ്രിൽ 22 വരെയാണ് മുഖ്യമന്ത്രിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ പരിപാടി മാര്‍ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഏപ്രിൽ 22ന് കണ്ണൂരിൽ അവസാനിക്കും. ഓരോ പാർലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികളിൽ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഏപ്രിൽ ഒന്നിന് വയനാട്, രണ്ടിന് - മലപ്പുറം, മൂന്നിന് - എറണാകുളം, നാലിന് - ഇടുക്കി, അഞ്ചിന് - കോട്ടയം, ആറിന് - ആലപ്പുഴ, ഏഴിന് - മാവേലിക്കര, എട്ടിന് - പത്തനംതിട്ട, ഒൻപതിന് - കൊല്ലം, 10ന് - ആറ്റിങ്ങൽ, 12 ന് ചാലക്കുടി, 15 ന് തൃശ്ശൂർ, 16 ന് ആലത്തൂർ, 17 ന് പാലക്കാട്, 18ന് പൊന്നാനി, 19 ന് കോഴിക്കോട്, 20ന് വടകര, 21 ന് കാസർകോട്, 22 ന് കണ്ണൂർ എന്നിങ്ങനെയാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.
Keywords: Lok Sabha Election, Kasaragod, Malayalam News, Politics, Kanhangad, Citizen Amendment Act, Rally, Alampally, Social, Kozhikode, Kannur, Mass rally against Citizenship Amendment Act will be held in Kanhangad on Saturday.