city-gold-ad-for-blogger

Blood Donation | മുൻസിപൽ കൗൺസിൽ തിരഞ്ഞെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ച സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനത്തിന് സൽകാരം ഒഴിവാക്കി സ്നേഹിതരും ബന്ധുക്കളും രക്തദാനം നടത്തി; 61 പേർ ചോര നൽകി

കാസർകോട്: (www.kasargodvartha.com) മുൻസിപൽ കൗൺസിൽ വോടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ച സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനത്തിന് സൽകാരം ഒഴിവാക്കി പകരം രക്തദാനം നൽകി ബന്ധുക്കളും സ്നേഹിതരും നടത്തിയത് മാതൃകാപരമായ പ്രവർത്തനം. അഫ്‌സൽ ഖാൻ ബ്ലഡ് ഡൊണേഷൻ ഫൗൻഡേഷനും തെരുവത്ത് സ്പോർട്ടിങ് ക്ലബും ചേർന്നാണ് ഞായറാഴ്ച രക്തദാന ചടങ്ങ് സംഘടിപ്പിച്ചത്.

Blood Donation | മുൻസിപൽ കൗൺസിൽ തിരഞ്ഞെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ച സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനത്തിന് സൽകാരം ഒഴിവാക്കി സ്നേഹിതരും ബന്ധുക്കളും രക്തദാനം നടത്തി; 61 പേർ ചോര നൽകി

10 സ്ത്രീകളും 77 പുരുഷന്മാരും അടക്കം 87 പേരാണ് രക്തദാനം നൽകാനായി തെരുവത്ത് ഉബൈദ് ലൈബ്രറി ഹോളിൽ സംഘടിപ്പിച്ച കാംപിൽ രജിസ്റ്റർ ചെയ്തത്. 87 ൽ 61 പേർക്ക് പരിശോധനയിൽ രക്തം നൽകാൻ അനുമതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 61 യൂണിറ്റ് രക്തം നൽകിയാണ് ഇവർ മടങ്ങിയത്. 10 സ്ത്രീകളിൽ രണ്ട് പേരും രക്തം നൽകി.
  
Blood Donation | മുൻസിപൽ കൗൺസിൽ തിരഞ്ഞെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ച സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനത്തിന് സൽകാരം ഒഴിവാക്കി സ്നേഹിതരും ബന്ധുക്കളും രക്തദാനം നടത്തി; 61 പേർ ചോര നൽകി

രണ്ട് വർഷം മുമ്പ് മുൻസിപൽ കൗൺസിൽ തിരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്ന അഫ്സൽ ഖാൻ ഡിസംബർ 14നാണ് കുഴഞ്ഞുവീണ് മരിച്ചത്. തളങ്കര പള്ളിക്കാൽ സ്വദേശിയായ അഫ്സൽ ഖാൻ തെരുവത്ത് സ്‌പോർടിങ്‌ ക്ലബ്‌ ജെനറൽ സെക്രടറി കൂടിയായിരുന്നു. സുഹൃത്തിന്റെ ഓർമ നിലനിർത്താൻ കൂടി വേണ്ടിയാണ് കൂട്ടുകാരും ബന്ധുക്കളും 'രക്തദാനം മഹാദാനം' എന്ന പുണ്യപ്രവൃത്തിക്ക് വേണ്ടി രംഗത്തിറങ്ങിയത്. സ്വന്തമായി വീടെന്നത് മരിച്ച അഫ്സൽ ഖാന്റെ സ്വപ്നമായിരുന്നു. അത് പൂർത്തിയായ ദിവസമാണ് മറ്റ് ചടങ്ങുകൾ ഒന്നും നടത്താതെ വീട്ടിൽ പ്രവേശിച്ച ശേഷം എല്ലാവരും രക്തദാനത്തിനായി ജെനറൽ ആശുപത്രിയിലേക്ക് എത്തിയത്.

വരും വർഷങ്ങളിലും അഫ്സൽ ഖാന്റെ പേരിൽ രക്തദാനം നടത്തുമെന്ന് ഫൗൻഡേഷൻ ഭാരവാഹികളും സ്പോർട്ടിങ് ക്ലബ് പ്രവർത്തകരും വ്യക്തമാക്കി. കെ എച് അശ്‌റഫ്, ശംസീർ, യു കെ ബശീർ, തൊട്ടാൻ അബ്ദുർ റഹ്‌മാൻ, ശംസുദ്ദീൻ, സിയാദ്, അശ്‌റഫ്, വാർഡ് കൗൺസിലർ ആഫില ബശീർ തുടങ്ങിയവർ രക്തദാനത്തിന് നേതൃത്വം നൽകി.

Keywords:  Blood Donation, House Warming, Thalanagara, Sporting Theruvath, News, Malayalam-News, Top-Headlines, Kasargod, Kasaragod-News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia