city-gold-ad-for-blogger

Railway Station | കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉടമസ്ഥനില്ലാതെ നിരവധി വാഹനങ്ങള്‍; പലതും തുരുമ്പെടുത്ത് മണ്ണില്‍ പൂണ്ടനിലയില്‍; കവര്‍ച ചെയ്ത് കൊണ്ട് വന്നവയെന്ന് സംശയം

കാസര്‍കോട്: (www.kasargodvartha.com) റെയില്‍വേ സ്‌റ്റേഷനില്‍ ഉടമസ്ഥനില്ലാതെ നിരവധി വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ഇവയില്‍ പലതും മണ്ണില്‍ പൂണ്ടനിലയിലാണ്. കവര്‍ച ചെയ്ത് കൊണ്ട് വന്ന വാഹനങ്ങളും ഇവയിലുണ്ടെന്നും സംശയമുണ്ട്.            
         
Railway Station | കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉടമസ്ഥനില്ലാതെ നിരവധി വാഹനങ്ങള്‍; പലതും തുരുമ്പെടുത്ത് മണ്ണില്‍ പൂണ്ടനിലയില്‍; കവര്‍ച ചെയ്ത് കൊണ്ട് വന്നവയെന്ന് സംശയം

റെയില്‍വേ സ്റ്റേഷന്റെ പുറത്താണ് ഇത്തരം വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഭൂരിഭാഗവും ബൈകുകളാണ്. നമ്പര്‍ പ്ലേറ്റ് ഉള്ളതും ഇല്ലാത്തതുമായ വാഹനങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇവ എന്ത് ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് റെയില്‍വേ അധികൃതര്‍. പാര്‍കിങ് സ്ഥലങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് മുമ്പ് പാര്‍ക് ചെയത് സ്ഥലത്ത് വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കുന്നത്.
           
Railway Station | കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉടമസ്ഥനില്ലാതെ നിരവധി വാഹനങ്ങള്‍; പലതും തുരുമ്പെടുത്ത് മണ്ണില്‍ പൂണ്ടനിലയില്‍; കവര്‍ച ചെയ്ത് കൊണ്ട് വന്നവയെന്ന് സംശയം

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ശേഖരിച്ച് വിശദമായി അന്വേഷണം നടത്തിയാല്‍ തന്നെ പല കേസുകള്‍ക്കും തുമ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. സംയുക്തമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നാണ് വാഹന ഉടമകളും യാത്രക്കാരും ആവശ്യപ്പെടുന്നത്.

Keywords: Many rusted and rotted vehicles at Kasaragod railway station; suspected that they were stolen, Kasaragod,Kerala,Railway station,Vehicles,news,Top-Headlines,Railway.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia