city-gold-ad-for-blogger

വിഷു ആഘോഷത്തിനായി ബേക്കലിലേക്ക് ആളുകള്‍ ഒഴുകി; കോട്ടയിലേക്കുള്ള പ്രവേശനം അഞ്ചരയ്ക്ക് നിര്‍ത്തുന്നത് അറിയാതെ എത്തിയവര്‍ നിരാശയോടെ മടങ്ങി

ബേക്കല്‍: (www.kasargodvartha.com 16.04.2022) വിഷു ആഘോഷത്തിനായി ബേക്കലിലേക്ക് വെള്ളിയാഴ്ച വൈകീട്ട് ആളുകള്‍ ഒഴുകി. അഞ്ചരയ്ക്ക് അടക്കുന്ന കോട്ടയ്ക്ക് പുറത്ത് ജനപ്രളയമായിരുന്നു. കോട്ടയിലേക്കുള്ള പ്രവേശനം അഞ്ചരയ്ക്ക് നിര്‍ത്തുന്നത് അറിയാതെ എത്തിയവര്‍ നിരാശരായി തിരിച്ചുപോയി.
                    
വിഷു ആഘോഷത്തിനായി ബേക്കലിലേക്ക് ആളുകള്‍ ഒഴുകി; കോട്ടയിലേക്കുള്ള പ്രവേശനം അഞ്ചരയ്ക്ക് നിര്‍ത്തുന്നത് അറിയാതെ എത്തിയവര്‍ നിരാശയോടെ മടങ്ങി

പൊതുജനങ്ങള്‍ക്ക് കോട്ടയുടെ പ്രവര്‍ത്തന സമയം വേണ്ട വിധം അറിയാക്കാത്തതും ആഘോഷ ദിവസങ്ങളില്‍ അധിക സമയം അനുവദിക്കാത്തതും ടൂറിസം-ആര്‍കിയോളജിസം വകുപ്പിന്റെ പരാജയമാണെന്നാണ് തടിച്ചുകൂടിയവര്‍ പറഞ്ഞത്. പാര്‍കിംഗ് സൗകര്യമില്ലാത്തത് കൊണ്ട് കോട്ടക്കുന്ന് റോഡില്‍ വണ്ടി പാര്‍ക് ചെയ്ത് കിലോമീറ്ററോളം നടന്ന് വന്നാണ് പലരും കോട്ട കാണാന്‍ എത്തിയത്.

പള്ളിക്കര റെഡ്മൂണ്‍ ബീചില്‍ വിഷു ആഘോഷിക്കാനത്തിയവരെ കൊണ്ട് പള്ളിക്കര മേല്‍പാലത്തിന് സമീപം വലിയ ഗതാഗത തടസം നേരിട്ടു. സഞ്ചാരികളെ വരവേല്‍ക്കാന്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ അധികാരികള്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്നാണ് ബേക്കലിലെത്തുന്നവരുടെ പ്രധാന പരാതി.

Keywords: News, Kerala, Kasaragod, Bekal, Top-Headlines, Vishu, Celebration, People, Many people came to Bekal Fort to celebrate Vishu.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia