Mann Ki Baat | 'മൻ കി ബാതിന്റെ' നൂറാം എപിസോഡ്: രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കാസർകോട് സ്വദേശിനി ശ്രദ്ധ തമ്പാനും
Apr 29, 2023, 19:51 IST
കാസർകോട്: (www.kasargodvartha.com) പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്' 100 എപിസോഡുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കാസർകോട് സ്വദേശിനിക്ക് അവസരം. രാജപുരം കൊട്ടോടിയിലെ ശ്രദ്ധ തമ്പാനാണ് ഗവർണറുടെ ക്ഷണം ലഭിച്ചത്.
2015 സെപ്റ്റംബർ 20ന് നടത്തിയ മൻ കി ബാതിനെ ആസ്പദമാക്കി, അന്ന് കൊട്ടോടി ഗവ. ഹയർ സെകൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന ശ്രദ്ധ തമ്പാൻ ഹിന്ദി, ഇൻഗ്ലീഷ് ഭാഷകളിൽ പ്രതികരണ ലേഖനങ്ങൾ അയച്ചിരുന്നു. ഇതിന് മൻ കി ബാതിലൂടെ പ്രധാനമന്ത്രി പ്രത്യേക അഭിനന്ദനവും അറിയിച്ചിരുന്നു.
വിദ്യാർഥികളിൽ റേഡിയോ കേൾക്കാനുള്ള താൽപര്യം ജനിപ്പിക്കുന്നതിനും സാമൂഹ്യ പ്രശ്നങ്ങളിൽ ക്രിയാത്മക പ്രതികരണം ഉണ്ടാക്കിയെടുക്കുന്നതിനുമായി കണ്ണൂർ ആകാശവാണി ഏർപെടുത്തിയ ശ്രവ്യ സമ്മാനവും ശ്രദ്ധയുടെ ലേഖനത്തിനായിരുന്നു കിട്ടിയത്. കൊട്ടോടി അടുക്കത്തിൽ തമ്പാൻ നായർ - ജയശ്രീ ദമ്പതികളുടെ മകളാണ് ശ്രദ്ധ. ഇകണോമിക്‌സിൽ ബിരുദാനന്തര ബിരുദധാരിയായ ശ്രദ്ധ, സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് ഇപ്പോൾ.
Keywords: Kerala, News, Malayalam, Mann Ki Baat, PM Modi, Kasaragod, Radio, Kannur, Akashavani, All India Radio, 'Mann Ki Baat' 100th episode: Kasaragod native gets chance to participate in Raj Bhavan event.