city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോടീസ് നൽകി

കാസർകോട്: (www.kasargodvartha.com 15.09.2021) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വ്യഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോടീസ് നൽകി. നേരിട്ടെത്തി ഹാജരാകണമെന്നാണ് നിർദേശം.

  
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോടീസ് നൽകി



കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിൻവലിപ്പിക്കാൻ രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് പരാതി നല്‍കിയത്.

യുവമോർച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികും പ്രാദേശിക ബി ജെ പി പ്രവർത്തകരും മാർച് 21 ന് വാണിനഗറിലെ വീട്ടിലെത്തി കെ സുന്ദരയുടെ അമ്മയുടെ കൈവശം പണം നൽകിയെന്നാണ് പറയുന്നത്. സുനിൽ നായിക്, ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് മണികണ്ഠ റൈ, ജനറൽ സെക്രടറി മുരളീധര യാദവ് തുടങ്ങിയവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കെ സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്നത്. കേസ് റജിസ്റ്റർ ചെയ്ത് മൂന്ന് മാസങ്ങൾക്കുശേഷമാണ് കെ സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോടീസ് നൽകുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് കെ സുരേന്ദ്രനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.


Keywords: Kasaragod, News, Kerala, Top-Headlines, Manjeshwaram, Election, Case, BJP, K.Surendran, Crime branch, Mobile Phone, LDF, President, Secretary, DYSP, Manjeswaram election bribery case: Crime branch issue notice to K Surendran.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia