മഞ്ചേശ്വരം ബ്ലോക്ക് ഡയാലിസിസ് സെന്റര്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും
Sep 20, 2020, 23:34 IST
കാസർകോട്: (www.kasargodvartha.com 20.09.2020) മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്റര്‍ സെപ്റ്റംബര്‍ 22 ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മൂന്നുമണിക്ക് സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എംസി ഖമറുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ഡി എം ഒ ഡോ. എ വി രാംദാസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, എച്എംസി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷ്‌റഫ് അറിയിച്ചു.
അന്തരിച്ച മുന്‍ എംഎല്‍എ പി ബി അബ്ദുർ റസാഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ഉപ്പളയിലെ വ്യവസായിയും ഐഷ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് 80 ലക്ഷം രൂപയോളം വിലവരുന്ന 10 ഡയാലിസിസ് മെഷിനുകള്‍ സൗജന്യമായി നല്‍കി. വൈദ്യുതീകരണം, ട്രാന്‍സഫോര്‍മര്‍ സ്ഥാപിക്കല്‍, ജനറേറ്റര്‍, പ്ലംബിങ്, എയര്‍ കണ്ടീഷന്‍ തുടങ്ങിയവയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അമ്പത് ലക്ഷം രൂപയോളം ചെലവഴിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആര്‍ഒ പ്ലാന്റ്, ഡയാലിസിസ് സെന്ററിലെ ഇരിപ്പിട സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുള്ളത്. രോഗികള്‍ക്കുള്ള കിടക്ക, കട്ടില്‍, മറ്റുപകരണങ്ങള്‍ എന്നിവ കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ലഭ്യമാക്കി. 2.25 കോടി രൂപയുടെതാണ് പദ്ധതി. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും വിധത്തില്‍ 250 രൂപയാണ് ഡയാലിസിസിന് ഈടാക്കുക. ബിപിഎല്‍ വിഭാഗം, എസ്സി, എസ്ടി തുടങ്ങിയ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്.
Keywords: Kasaragod, news, Manjeshwaram, Kerala, Health-minister, inauguration, Dialysis-centre, Manjeswaram Block Dialysis Center will be inaugurated by Health Minister KK Shailaja