മഞ്ചേശ്വരം വാഹനാപകടം: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു
Nov 15, 2015, 20:38 IST
മഞ്ചേശ്വരം: (www.kasargodvartha.com 15/11/2015) കുഞ്ചത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ച ബന്തിയോട് ഹേരൂരിലെ ശാരദയുടെ (63) മരണത്തിന് പിന്നാലെ ഭര്‍ത്താവ് ഉമേഷ് മയ്യ (69) മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരിച്ചു.
ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന ബന്ധുക്കളായ ചിതാനന്ദ (48), പാര്‍വതി (60), ശോഭ (20), സംഗീത (10), മഞ്ചിത (നാല്) എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മംഗളൂരുവില്‍ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് ഹേരൂരിലേക്ക് തിരിച്ചുവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കെഎല്‍ 14 ക്യൂ 6881 നമ്പര്‍ ആള്‍ട്ടോ കെ10 കാര്‍ കുഞ്ചത്തൂര്‍ ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടിഎന്‍ 20 എജെ 5519 നമ്പര്‍ ഗ്യാസ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
Related News: മഞ്ചേശ്വരത്ത് ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതരം
![]() |
അപകടത്തില്‍ മരിച്ച ഉമേശ് മയ്യ, ശാരദ |
മംഗളൂരുവില്‍ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് ഹേരൂരിലേക്ക് തിരിച്ചുവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കെഎല്‍ 14 ക്യൂ 6881 നമ്പര്‍ ആള്‍ട്ടോ കെ10 കാര്‍ കുഞ്ചത്തൂര്‍ ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടിഎന്‍ 20 എജെ 5519 നമ്പര്‍ ഗ്യാസ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
Related News: മഞ്ചേശ്വരത്ത് ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതരം
Keywords : Manjeshwaram, Accident, Death, Family, Kasaragod, Kerala, Police, Car, Check Post.