city-gold-ad-for-blogger

Thief | ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സുമായി മുങ്ങി; മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കയ്യോടെ പൊക്കി പൊലീസ്

മഞ്ചേശ്വരം: (KsargodVartha) ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സുമായി കടന്നുകളഞ്ഞ വാഹന മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മഞ്ചേശ്വരം പൊലീസ് പിടികൂടി. മഞ്ചേശ്വം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സവാദിനെ (21) ആണ് മഞ്ചേശ്വരം എസ് ഐ കെ കെ നിഖിലും സംഘവും അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച (01.12.2023) വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. ഉപ്പളയിലെ മെഡികല്‍ കെയര്‍ ആശുപത്രിക്ക് സമീപം കെ എ 09 എ 5909 നമ്പര്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടശേഷം ഡ്രൈവര്‍ ഉപ്പള പച്ചിലം പാറയിലെ മുഹമ്മദ് റിയാസ് തൊട്ടടുത്ത സ്ഥാപനത്തിലേക്ക് പോയ തക്കം നോക്കിയാണ് മോഷ്ടാവ് ഒമ്നി ആംബുലന്‍സുമായി രക്ഷപ്പെട്ടത്.

നിര്‍ത്തിയിട്ട ആംബുലന്‍സ് കാണാതായതോടെ മുഹമ്മദ് റിയാസ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് ആംബുലന്‍സില്‍ ഘടിപ്പിച്ചിരുന്ന ജി പി ആര്‍ എസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ പ്രതിയെ കണ്ടെത്തി ആംബുലന്‍സുമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ ഓടോറിക്ഷ മോഷണക്കേസില്‍ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച (02.12.2023) കോടതിയില്‍ ഹാജരാക്കും.

Thief | ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സുമായി മുങ്ങി; മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കയ്യോടെ പൊക്കി പൊലീസ്


 
Thief | ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സുമായി മുങ്ങി; മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കയ്യോടെ പൊക്കി പൊലീസ്


Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Manjeshwar News, Police, Caught, Ambulance, Thief, Theft, Driver, Hospital, Case, Autorickshaw, Manjeshwar: Police caught the ambulance thief.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia