ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞുവീണു മരിച്ചു
Dec 18, 2016, 15:00 IST
ഉളിയത്തടുക്ക: (www.kasargodvartha.com 18/12/2016) ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞുവീണു മരിച്ചു. മഞ്ചത്തടുക്ക മഖാമിന് സമീപത്തെ സൈനുദ്ദീന്‍ എന്ന ബഷീറിന്റെ ഭാര്യ ഫാത്വിമത്ത് നസീറ (29)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലു മാസം മുമ്പാണ് നസീറ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്
മുഗുവിലെ ഹസൈനാര്‍- ഖദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: സായിദ, ദില്‍ഷാന, സുഹൈര്‍, സമീറ. സഹോദരങ്ങള്‍: അബ്ദുല്ല, മൊയ്തീന്‍, മുഹമ്മദ്, ആരിഫ്, റുഖിയ, സുഹറ. ഖബറടക്കം ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ മധൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, Uliyathaduka, Death, Obituary, hospital, Manjathadukka Naseera passes away.
Keywords: Kasaragod, Kerala, Uliyathaduka, Death, Obituary, hospital, Manjathadukka Naseera passes away.