പ്രിയ ഗുരുനാഥന് ശിഷ്യരുടെ ആദരവ്; മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍ക്ക് അർഹതയ്ക്ക് അംഗീകാരം
Dec 6, 2021, 22:38 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2021) ദര്‍സ് അധ്യാപന സേവന രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന് തന്റെ വിവിധ ദര്‍സുകളില്‍ പഠിതാക്കളായിരുന്ന ശിഷ്യ സംഗത്തിന്റെ വേദിയായ മമ്പഉല്‍ ഹിദായ ആദരവ് സമര്‍പിച്ചു. ദേളി സഅദിയ്യയില്‍ നടന്ന സനദ് ദാന സംഗമത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.
1940-ലായിരുന്നു അബ്ദുല്ല മുസ്ലിയാരുടെ ജനനം. മാണിക്കോത്ത്, ചേമ്പിലോട്, കൈതേരി പൊയില്‍, ആലംപാടി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി 1969 ല്‍ ഫൈസി ബിരുദം നേടി. ബാവാ കടപ്പുറം, എരിയാല്‍, പേരാല്‍, തളിപ്പറമ്പ്, ചേരൂര്‍, ബല്ലാകടപ്പുറം, ആദൂര്‍, പേരൂര്‍, സഅദിയ്യ എന്നിവിടങ്ങളില്‍ മുദരിസായി സേവനം അനുഷ്ഠിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, ജാമിഅ സഅദിയ്യ പ്രിന്‍സിപൽ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ സെക്രടറി, ജാമിഅ സഅദിയ്യ വര്‍കിംഗ് സെക്രടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പ്രബോധകന്‍, പ്രഭാഷകന്‍, അധ്യാപകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര ചാര്‍ത്തിയ പ്രതിഭാധനനായ പണ്ഡിത പ്രമുഖനാണ് അദ്ദേഹം.
ചടങ്ങിൽ കാന്തപുരം എ പി അബൂബകർ മുസ്‌ലിയാര്‍ മെമെന്റൊ നല്‍കി. കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ ഷാളണിയിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അനുമോദന പത്രം നല്‍കി.
Keywords: Kerala, News, Kasaragod, Deli, Jamia-Sa-adiya-Arabiya, Felicitated, Manikoth A P Abdulla Musliar honored at Saadiya.
< !- START disable copy paste -->