Suspicion | ചൂതാട്ട കേന്ദ്രത്തിന് സമീപം കിണറ്റിൽ മംഗളൂരു സ്വദേശിയായ ഓട്ടോ റിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

-
മരിച്ചത് മംഗളൂരു മുൾക്കി സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് ഷെരീഫ്.
-
ഷെരീഫിൻ്റെ ഓട്ടോറിക്ഷ കിണറിന് അടുത്ത് നിർത്തിയിട്ടിരുന്നു.
-
കിണറിന് സമീപം ചോരപ്പാടുകൾ കണ്ടെത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
-
പൊലീസ് നായയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും
മഞ്ചേശ്വരം: (KasargodVartha) ചൂതാട്ട കേന്ദ്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ കിണറ്റിൽ മംഗളൂരു മുൾക്കി സ്വദേശിയായ ഓട്ടോ റിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മുൾക്കിയിലെ മുഹമ്മദ് ഷെരീഫ് (50) ആണ് മരിച്ചത്. കുഞ്ചത്തൂർ പദവ് മഹാ ലിങ്കേശ്വര ക്ഷേത്ര റോഡിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. കിണറിന് സമീപം ഷെരീഫിൻ്റെ KA-19 AE 2658 നമ്പർ ഓട്ടോറിക്ഷ നിർത്തിയിട്ട നിലയിലുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ബുധനാഴ്ച രാവിലെ 11.30 വരെ ഷെരീഫിനെ കണ്ടവരുണ്ട്. എന്നാൽ ഒരു മണിക്ക് ഭാര്യ ഫോൺ ചെയ്തപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കൾ മുൾക്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഷെരീഫിനെ കാണാനില്ലെന്ന പരാതിയിൽ മുൾക്കി പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മഞ്ചേശ്വരത്ത് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്.
മഞ്ചേശ്വരം പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഷെരീഫിൻ്റെ പിതാവും മറ്റ് ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. കിണറിന് സമീപം ചോരപ്പാടുകൾ കണ്ടത് കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നുണ്ട്. രാത്രിയായതിനാൽ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തിട്ടില്ല. വെള്ളിയാഴ്ച രാവിലെ പൊലീസ് നായ, ഫോറൻസിക് വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പുറത്തെടുക്കുമെന്ന് മഞ്ചേശ്വരം പൊലീസ് അറിയിച്ചു.
അതേസമയം, ഈ പ്രദേശത്ത് പുള്ളിമുറി ചൂതാട്ടം നടന്നു വന്നിരുന്നതായി സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു. ചൂതാട്ട കേന്ദ്രവും ഓട്ടോ ഡ്രൈവറുടെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ മാത്രമേ സംഭവത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കൂ.
ഈ ദുരൂഹ മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ കമന്റ് ബോക്സിൽ പങ്കുവെക്കുക. ഈ വാർത്ത മറ്റുള്ളവരിലേക്കും എത്തിക്കുക.
Article Summary: The body of a 50-year-old auto driver, Mohammed Shareef from Mulki, was found dead in a well near a gambling den in Manjeshwaram. His auto-rickshaw (KA-19 AE 2658) was found nearby. Bloodstains near the well have raised suspicion of murder. Police are investigating the incident, including a possible link to the nearby illegal gambling activities.
#Manjeshwaram #Kasaragod #MurderSuspect #AutoDriverDeath #GamblingDen #KeralaNews