Accidental Death | കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ഥി മംഗ്‌ളൂറില്‍ വാഹനാപകടത്തില്‍ മരിച്ചു
Feb 16, 2024, 17:27 IST
മംഗ്‌ളൂറു: (KasargodVartha) ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. മംഗ്‌ളൂറു സഹ്യാദ്രി എന്‍ജിനീയറിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും കാസര്‍കോട് കുംബഡാജെ സ്വദേശിയുമായ ശിവശരണ്‍ ഷെട്ടി (20) ആണ് മരിച്ചത്.
വ്യാഴാഴ്ച (15.02.2024) രാവിലെയായിരുന്നു അപകടം. വീട്ടില്‍ നിന്ന് കോളജിലേക്ക് പോവുകയായിരുന്ന ശിവശരണ്‍ ഷെട്ടിയുടെ ബൈകില്‍ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ശിവശരണ്‍ ഷെട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച (16.02.2024)രാവിലെ മരിച്ചു.

കുംബഡാജെയിലെ പുരുഷോത്തമ ഷെട്ടിയുടെയും ദേവികയുടെയും മകനാണ്. പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Mangalore News, Road, Accident, Student, Died, Accidental Death, Bike, Bus, Mangalore: Student died in road accident.