city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

New Train | മംഗ്ളുറു - രാമേശ്വരം ട്രെയിൻ: ഔദ്യോഗിക നിർദേശം നൽകിയത് ആഴ്ചയിൽ രണ്ട് സർവീസിന്, ഉത്തരവ് ഇറങ്ങിയപ്പോൾ ഒന്നായി മാറി; കാഞ്ഞങ്ങാട് അടക്കം പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപുമില്ല; റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ

കാസർകോട്: (KasargodVartha) മംഗ്ളൂറിൽ നിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ പ്രഖ്യാപിച്ചത് യാത്രക്കാർക്ക് സന്തോഷം പകർന്നെങ്കിലും ദക്ഷിണ റെയിൽവേയുടെ നിർദേശത്തിന് വിപരീതമായ രീതിയിൽ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത് തിരിച്ചടിയായി. ആഴ്ചയിൽ രണ്ട് സർവീസിനാണ് ചീഫ് പാസൻജർ ട്രാൻസ്‌പോർടേഷൻ മാനജർ (CPTM) റെയിൽവേയ്ക്ക് റിപോർട് നൽകിയിരുന്നത്. എന്നാൽ ഉത്തരവ് ഇറങ്ങിയപ്പോൾ ഇത് ആഴ്ചയിൽ ഒന്നായി മാറി.

New Train | മംഗ്ളുറു - രാമേശ്വരം ട്രെയിൻ: ഔദ്യോഗിക നിർദേശം നൽകിയത് ആഴ്ചയിൽ രണ്ട് സർവീസിന്, ഉത്തരവ് ഇറങ്ങിയപ്പോൾ ഒന്നായി മാറി; കാഞ്ഞങ്ങാട് അടക്കം പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപുമില്ല; റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ

കൂടാതെ കേരളത്തിൽ കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശേരി, വടകര, തിരൂർ, പാലക്കാട് ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപും അനുവദിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ ദക്ഷിണ റെയിൽവേ ആദ്യം നിർദേശിച്ചതും റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകരിച്ചതുമായ ആഴ്ചയിൽ രണ്ടുതവണ സർവീസ് ആരംഭിക്കണമെന്നും കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശേരി, തിരൂർ, പാലക്കാട് ടൗൺ എന്നിവിടങ്ങിൽ സ്റ്റോപ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിന് നിവേദനം നൽകിയിട്ടുണ്ട്
  
New Train | മംഗ്ളുറു - രാമേശ്വരം ട്രെയിൻ: ഔദ്യോഗിക നിർദേശം നൽകിയത് ആഴ്ചയിൽ രണ്ട് സർവീസിന്, ഉത്തരവ് ഇറങ്ങിയപ്പോൾ ഒന്നായി മാറി; കാഞ്ഞങ്ങാട് അടക്കം പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപുമില്ല; റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ

സൂപർ ഫാസ്റ്റ് എക്‌സ്പ്രസ് അല്ലെങ്കിലും കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശേരി, വടകര, തിരൂർ തുടങ്ങിയ റൂടിലെ ഉയർന്ന വരുമാനമുള്ള സ്റ്റേഷനുകളിൽ സ്റ്റോപില്ലാത്തത് ഈ മേഖലയിലെ യാത്രക്കാർക്ക് വേണ്ട പ്രയോജനം ലഭിക്കാതെ പോകുമെന്ന് പാസൻജേർസ് അസോസിയേഷൻ പ്രസിഡൻ്റ് പ്രശാന്ത് കുമാർ, ജെനറൽ സെക്രടറി നാസർ ചെർക്കളം, സെക്രടറി നിസാർ പെറുവാഡ് എന്നിവർ ചൂണ്ടിക്കാട്ടുന്നു. പാലക്കാട് നഗരത്തെ മലബാറിലെ ഇതര പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ ട്രെയിനാണിത്. എന്നാൽ ഈ ജില്ലാ ആസ്ഥാന സ്റ്റേഷനിലും സ്റ്റോപ് നൽകിയിട്ടില്ല.

പോത്തന്നൂർ വഴിയായിരുന്നു ദക്ഷിണ റെയിൽവേയുടെ നിർദേശമെങ്കിലും ഉത്തരവ് പ്രകാരം ട്രെയിൻ സർവീസ് നടത്തുക പാലക്കാട് ടൗൺ വഴിയായിരിക്കും. ഇത് യാത്രാസമയം കുറയ്ക്കുമെന്നത് നേട്ടമാണ്. മംഗ്ളുറു - രാമേശ്വരം എക്‌സ്പ്രസ് (16622) ശനിയാഴ്ചകളിൽ വൈകീട്ട് 7.30ന് മംഗ്ളൂറിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 11.45ന് രാമേശ്വരത്ത് എത്തിച്ചേരും. രാമേശ്വരം - മംഗ്ളുറു എക്‌സ്പ്രസ് (16621) ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 05.50ന് മംഗ്ളൂറിൽ എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പഴനി, ഒട്ടൻഛത്രം, പൊള്ളാച്ചി, ദിണ്ടിഗൽ, മധുര, മാനാമധുരൈ, രാമനാഥപുരം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ് ഉണ്ടാവും.

വളരെക്കാലമായി കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിൻ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. സംസ്ഥാനത്ത് നിന്നുള്ള യാത്രക്കാർക്ക് കോയമ്പത്തൂരിലേക്കോ കന്യാകുമാരിയിലേക്കോ പോയി രാമേശ്വരത്തേക്കുള്ള ട്രെയിൻ കയറേണ്ട സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. പുതിയ ട്രെയിനിന്റെ പ്രഖ്യാപനത്തോടെ അത് മാറുന്നുവെന്ന് മാത്രമല്ല, മലബാറിലെ യാത്രാദുരിതത്തിനും അൽപം ആശ്വാസമാകും. മലബാർ, തീരദേശ കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇപ്പോൾ പഴനി, നാഗൂർ, മധുര, ഏർവാടി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് നേരിട്ട് പോകാൻ ഈ ട്രെയിൻ സഹായകരമാവും.


Keywords: Train, Railway, Malayalam News, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Mangalore, Rameswaram, Mangalore-Rameswaram Train: Original proposal was for biweekly exp.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia