city-gold-ad-for-blogger

Court Verdict | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് കഠിന തടവ്

കാഞ്ഞങ്ങാട്: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയെ ഒന്നരവര്‍ഷം തടവിന് ശിക്ഷിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ എം രാജുവിനെ (43) യാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി ജഡ്ജ് ഇ സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്.
         
Court Verdict | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് കഠിന തടവ്

ഇന്‍ഡ്യന്‍ ശിക്ഷ നിയമം 354 (എ)(1)(ഐ) പ്രകാരം ആറ് മാസം കഠിന തടവും, പോക്‌സോ ആക്ട് 18 ആര്‍ ഡബ്യു ഏഴ് പ്രകാരം ഒരു വര്‍ഷം സാധാരണ തടവുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാന്‍ ഒരു വര്‍ഷമായിരിക്കും ജയിലില്‍ കിടക്കേണ്ടി വരിക.
            
Court Verdict | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് കഠിന തടവ്

2022 ല്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യം അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഇ രാമചന്ദ്രനായിരുന്നു. തുടര്‍ന്ന് എസ്‌ഐയായ അശോകന്‍ കോട്ടപ്പുറമാണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ എ ഗംഗാധരന്‍ ഹാജരായി.

Keywords: Kanhangad News, Malayalam News, Crime, Kerala News, Kasaragod News, Crime News, Court Order, Assault Case, Man sentenced to assaulting minor girl.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia