city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി 2 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 4 വർഷവും 3 മാസവും കഠിന തടവും പിഴയും

കാസർകോട്: (KasargodVartha) നിയന്ത്രണം വിട്ട കാര്‍, ബസ് കാത്ത് നിൽക്കുന്നവർക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർ മരണപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ വാഹനത്തിൻ്റെ ഡ്രൈവർക്ക് നാല് വർഷവും മൂന്നുമാസവും കഠിന തടവും 51,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശംസുദ്ദീനെ (51) ആണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
  
Court Verdict | കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി 2 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 4 വർഷവും 3 മാസവും കഠിന തടവും പിഴയും

പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം അധികതടവും അനുഭവിക്കണം. 2017 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേറ്റുകുണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തിരിക്കുകയായിരുന്ന ഏഴോളം പേർക്ക് നേരെയാണ് കാര്‍ പാഞ്ഞുകയറിയത്. ചേറ്റുകുണ്ട് കടപ്പുറത്തെ കുഞ്ഞായിസ, മോഹനൻ എന്നിവരാണ് അന്ന് അപകടത്തിൽ ദാരുണമായി മരിച്ചത്.

ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് ബേക്കൽ ഇൻസ്പെക്ടർ ആയിരുന്ന വി കെ വിശ്വംഭരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ ഹാജരായി.
  
Court Verdict | കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി 2 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 4 വർഷവും 3 മാസവും കഠിന തടവും പിഴയും

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Man sentenced to 4 years in jail for causing death of two in road accident.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia