Court Verdict | 9 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ അധ്യാപകന് 20 വർഷം കഠിന തടവ്; 2 ലക്ഷം രൂപ പിഴയും അടക്കണം
Dec 20, 2023, 21:30 IST
കാസർകോട്: (KasargodVartha) ഒമ്പത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ അധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡി ആദം (38) എന്നയാളെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധികതടവും അനുഭവിക്കണം. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച് ലൈംഗീക പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് അന്നത്തെ കുമ്പള ഇൻസ്പെക്ടർ ആയിരുന്ന എം കൃഷ്ണനാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂടർ പ്രകാശ്അമ്മണ്ണായ ഹാജരായി.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Court Verdict, Malayalam News, Crime, Man sentenced to 20 years in jail for assault of minor