യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചു; കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ കസ്റ്റഡിയില്‍
May 17, 2013, 20:52 IST
കാസര്‍കോട്: പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ യുവാവിനെ തട്ടുപോയി കൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവടക്കം നാലുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ പാദൂര്‍ കുഞ്ഞാമു ഹാജിയേയും മറ്റു മൂന്ന് പേരേയുമാണ് കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മുന്‍ കാര്‍ ഡ്രൈവര്‍ പൊയിനാച്ചിയിലെ പ്രദീപിനെ(32) യാണ് ഫോണില്‍ വിളിച്ചുവരുത്തി കാസര്‍കോട് ബിഗ് ബസാറിന് സമീപത്തുവെച്ച് വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെ കാറില്‍ തട്ടിക്കൊണ്ടുപോയത്. പ്രദീപിന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് പിന്നീട് പ്രദീപിനെ മോചിപ്പിക്കുകയും തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന മൂന്നു പേരെയും ഉപയോഗിച്ച കെ.എല്‍. 14 കെ 77 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ പ്രദീപിനെ പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുവെന്ന് പോലീസ് പറഞ്ഞു.
പ്രദീപിന്റെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാദൂറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത.് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പാദൂറിനെ പിന്നീട് പോലീസ് ആശുപത്രിയിലേക്ക് മാറ്റിയീട്ടുണ്ട. മഞ്ചേശരത്ത് സമാനമായ മറ്റൊരു സംഭവത്തില്‍ പാദുറിന്റെ മകനെതിരേയും കേസ് നിലവിളുണ്ട്. പ്രദീപിന്റെ മൊഴിയെടുക്കാനായി പോലീസ് മംഗലാപുരം ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. പ്രദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുകയെന്ന പോലീസ് വെളുപ്പെടുത്തി.

Keywords: Kerala, Kasaragod, Congress, Leader, Custody, Police, car, Padhoor Kunhamu Haji, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.