city-gold-ad-for-blogger

കരിമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി യുവാവിന് ഗുരുതരം; രക്ഷകയായത് ഡെപ്യൂട്ടി കലക്ടര്‍

പൊയ്‌നാച്ചി: (www.kasargodvartha.com 01/01/2016) കറങ്ങുന്ന കരിമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചട്ടഞ്ചാല്‍ ടൗണിനടുത്ത് ദേശീയപാതയോരത്ത് കരിമ്പിന്‍ ജ്യൂസ് വില്‍പ്പനകേന്ദ്രം നടത്തുന്ന പെരിയാട്ടടുക്കം തൊണ്ടോളിയിലെ യൂസഫിന്റെ കൈയാണ് യന്ത്രത്തില്‍ കുടുങ്ങിയത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കറങ്ങിക്കൊണ്ടിരിക്കുകയായിരുന്ന യന്ത്രത്തില്‍ കൈ കുടുങ്ങി രക്തം വാര്‍ന്ന് നിലവിളിച്ച യൂസഫിനെ അതുവഴി പോവുകയായിരുന്ന ഡെപ്യൂട്ടി കലക്ടര്‍ ഡോ. പി. കെ ജയശ്രീ രക്ഷപ്പെടുത്തി ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കളെത്തിയ ശേഷം  യൂസഫിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരിമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി യുവാവിന് ഗുരുതരം; രക്ഷകയായത്  ഡെപ്യൂട്ടി കലക്ടര്‍

Keywords:  Poinachi, Injured, Kasaragod, Kerala, Shugarcaine Juice Machine, Man injured during using machine.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia