Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍
Nov 1, 2023, 19:31 IST
ചീമേനി: (KasargodVartha) ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ അശോകനെ (50) യാണ് എസ്‌ഐ പി രാജന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് പകല്‍ സമയത്ത് ബസ് യാത്രയ്ക്കിടെ ചാനടുക്കത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് വിവരം പറയുകയും ചീമേനി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Keywords: Arrested, Cheemeni, Malayalam News, Kerala, Kerala News, Kasaragod News, POCSO Case, Crime News, Man Held In POCSO Case.
< !- START disable copy paste -->