city-gold-ad-for-blogger

Arrested | ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; 'മരണ കാരണം ശാരീരികവും മനസികവുമായ പീഡനം'

നീലേശ്വരം: (www.kasargodvartha.com) ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചിറപ്പുറം ആലിന്‍കീഴിലെ ഗോപി സദനത്തില്‍ പരേതനായ എറുവാട്ട് ഗോപിനാഥന്‍ നായര്‍ - നളിനി ദമ്പതികളുടെ മകള്‍ ഷീജ (35) യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജയപ്രകാശ് എന്ന ജയന്‍ (45) ആണ് അറസ്റ്റിലായത്. മരണ കാരണം ഭര്‍ത്താവിന്റെ ശാരീരികവും മനസികവുമായ പീഡനം മൂലമാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
         
Arrested | ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; 'മരണ കാരണം ശാരീരികവും മനസികവുമായ പീഡനം'

ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് ഷീജയെ മടിക്കൈ നാരയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് തൊട്ടടുത്ത വ്യാഴാഴ്ച നടത്താനിരിക്കെയാണ് ഷീജ മരണപ്പെട്ടത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപ്രതിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ടം നടത്തിയിരുന്നു. ഷീജയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ടത്തിന്റെ റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു.

ഷീബ തൂങ്ങി മരിക്കാന്‍ കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്ന് ചൂണ്ടിക്കാട്ടി മാതാവ് നളിനി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്‍, എസ്‌ഐ വിശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജയപ്രകാശിനെ അറസ്റ്റ് ചെയ്തത്. വിശാഖിനെ കോടതിയില്‍ ഹാജരാക്കി.
   
Arrested | ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; 'മരണ കാരണം ശാരീരികവും മനസികവുമായ പീഡനം'

Keywords: Nileswaram News, Malayalam News, Kerala News, Kasaragod News, Crime News, Arrested, Man held for woman's death at residence.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia