Court Verdict | ഉറങ്ങുകയായിരുന്ന ഭാര്യയെ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 1 ലക്ഷം രൂപ പിഴയും; മക്കള്‍ അടക്കമുള്ള സാക്ഷികള്‍ കൂറുമാറിയിട്ടും പ്രതിക്ക് ശിക്ഷ നല്‍കാനായത് പ്രോസിക്യൂഷന്റെ മികവായി
Jun 27, 2023, 21:46 IST
കാസര്‍കോട്: (www.kasargodvartha.com) ഭാര്യയെ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയില്‍ പെട്ട ശാസ്താംപാറ കോളനിയിലെ നാരായണിയുടെ കൊലപാതകത്തിലാണ് ഭര്‍ത്താവ് അമ്പാടിയെ കാസര്‍കോട് അഡ്ഹോക് സെഷന്‍സ് ഒന്നാം നമ്പര്‍ കോടതി ശിക്ഷിച്ചത്.
2016 ജൂണ്‍ 21നായിരുന്നു സംഭവം നടന്നത്. കിടന്നുറങ്ങുകയായിരുന്ന നാരായണിയെ സംശയ രോഗത്തെ തുടര്‍ന്ന് പുലര്‍ചെ മൂന്ന് മണിയോടെ ശരീരത്തില്‍ ആട്ടുകല്ലിട്ട് അമ്പാടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ചാരായ കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന അമ്പാടിയെ സംഭവം നടന്ന അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ ദൃക്സാക്ഷികള്‍ ആയിരുന്ന അമ്പാടിയുടെ മൂന്ന് ആണ്മക്കളില് മൂത്ത മകന്റെ പരാതിയിലും രഹസ്യ മൊഴിയിലും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ പഴുതടച്ച ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് നടത്തിയത്. അന്നത്തെ ബേക്കല്‍ സര്‍കിള്‍ ഇന്‍സ്പെക്ടറും നിലവില്‍ കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുമായ വി കെ വിശ്വംഭരനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പിച്ചത്.
സാക്ഷികളായ മൂന്ന് മക്കള്‍ അടക്കം നിരവധി പേര് വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. പരാതിക്കാരനും ദൃക്സാക്ഷികളും കൂറുമാറിയെങ്കിലും കേസ് വിജയത്തിലെത്തിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചത് മികവായി. സാഹചര്യ തെളിവും ശാസ്ത്രീയ തെളിവും ഫലപ്രദമായി ഉപയോഗിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞു. 30 ഓളം സാക്ഷികളെയും 75 ഓളം വരുന്ന രേഖകളും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂടര്‍ ഇ ലോഹിതാക്ഷന് ഹാജരായി. ജില്ലാ കോടതിയിലെ എസ് സി പി ഒമാരായ ഗിരീഷ്, ബിനു എന്നിവരും വിചാരണ വേളയില്‍ പ്രോസീക്യൂഷന് സഹായികളായി പ്രവര്‍ത്തിച്ചു.

Keywords: Ambalathara News, Malayalam News, Murder Case, Kerala News, Kasaragod News, Crime, Crime News, Court Order, Court Verdict, Man given life term in 2016 murder case.
< !- START disable copy paste --> 