Found Dead | യുവാവിനെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Oct 31, 2022, 12:10 IST
കാസർകോട്: (www.kasargodvartha.com) യുവാവിനെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക മൂഡബിദ്ര സ്വദേശിയും കാസർകോട് ഗണേഷ് നഗറിൽ താമസക്കാരനുമായ നാഗരാജ് (36) ആണ് മരിച്ചത്.
ഞായറാഴ്ചയാണ് യുവാവിനെ എരിയാൽ അർജാൽ റെയിൽവേ ട്രാകിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും, കീടനാശിനിയുടെ കുപ്പിയും ലഭിച്ചിരുന്നു.
പൊലീസ് ബന്ധുക്കളെ അന്വേഷിച്ച് വരികയായിരുന്നു. അതിനിടയിലാണ് തിങ്കളാഴ്ച ബന്ധുക്കളെത്തി മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.

Keywords: Man found dead on railway tracks, Kerala,Kasaragod,News,Top-Headlines, Police, Dead body, Railway-track, Investigation.