Found Dead | വയോധികൻ വീടിന് സമീപം മരിച്ച നിലയിൽ
Dec 3, 2023, 18:46 IST
വെള്ളരിക്കുണ്ട്: (KasargodVartha) വയോധികനെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി കാപ്പിത്തോട്ടിലെ അയ്യപ്പൻ നായരുടെ മകൻ ഗോപിനാഥ് നായരാണ് (75) മരിച്ചത്. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. വീടിന് സമീപം തൂങ്ങിയ നിലയിലായിരുന്നു ഇദ്ദേഹത്തെ സമീപവാസികൾ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഞായറാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Keywords: Kasaragod, Kasaragod News, Kerala, Crime, Found Dead, Home, Hospital, Police Inquest, Case, Man found dead near home.
< !- START disable copy paste -->