ഉത്സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവാവ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; രഹസ്യ ഭാഗത്ത് ക്ഷതം, മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍
Mar 6, 2016, 11:44 IST
ഉദുമ: (www.kasargodvartha.com 06/03/2016) ഉത്സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മേല്‍ബാര കോളനിയിലെ ബാലകൃഷണന്‍-ചെനിയാറു ദമ്പതികളുടെ മകന്‍ എം ചന്ദ്രനെ (40)യാണ് ഞായറാഴ്ച രാവിലെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്റെ വസ്ത്രത്തില്‍ രക്തക്കറ കാണുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രഹസ്യ ഭാഗത്ത് ക്ഷതമേറ്റതായി കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയും പോലീസ് നിര്‍ദേശ പ്രകാരം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ശനിയാഴ്ച രാത്രി ചന്ദ്രന്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലേക്ക് സുഹൃത്തുക്കളോടൊപ്പം ആറാട്ടുമഹോത്സവത്തിന് പോയതായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ ചന്ദ്രനെ തങ്ങള്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് വീട്ടില്‍ വിട്ടതായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി. കുടുംബാംഗങ്ങളെല്ലാം ഉറങ്ങിയതിനാല്‍ ആരെയും ഉണര്‍ത്താതെ ചന്ദ്രന്‍ കിടപ്പുമുറിയിലേക്ക് പോയെന്നും ഇക്കാര്യം ഉറപ്പുവരുത്തിയ ശേഷമാണ് തിരിച്ചുപോയതെന്നും സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വീട്ടില്‍ കൊണ്ടുവിടുന്നത് വരെ ചന്ദ്രന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇതോടെ ചന്ദ്രന്റെ മരണത്തില്‍ ദുരൂഹത ഇരട്ടിക്കുകയാണ്. പെയിന്റിംഗ് തൊഴിലാളിയാണ് മരണപ്പെട്ട ചന്ദ്രന്‍. ഭാര്യ: ശോദ. മക്കള്‍: മഞ്ജുനാഥ്, നേത്രാവതി. സഹോദരങ്ങള്‍: സഹോദരങ്ങള്‍: ശങ്കരന്‍, ഗോവിന്ദന്‍, സരോജിനി.

Keywords: Kasaragod, Kerala, Uduma, Police, Deadbody, Temple fest, Friend, Death, Man found dead in house; murder suspected.