Found Dead | കൂലിത്തൊഴിലാളി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
Jan 2, 2024, 11:23 IST
കാസർകോട്: (KasargodVartha) യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊറക്കോട് മഹാദേവി ക്ഷേത്രത്തിന് സമീപത്തെ മൻമോഹൻ - ശാരദ ദമ്പതികളുടെ മകൻ ദേവരാജ് (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. കൂലിത്തൊഴിലാളിയാണ് ദേവരാജ്. അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായി വീട്ടിൽ തന്നെയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഭാര്യ: ലേകന. മകൻ: തനുഷ്. സഹോദരങ്ങൾ: രവീന്ദ്രൻ, ശ്രവണ.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Found Dead, Perla, Badiadka, Obituary, Police, Man found dead at home.