Wasp attack | തെങ്ങുകയറ്റ തൊഴിലാളിക്ക് കടന്നൽ കുത്തേറ്റ് ദാരുണാന്ത്യം
Jun 28, 2023, 20:19 IST
കുമ്പള: (www.kasargodvartha.com) കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം. കുമ്പള കിദൂർ മഹാദേവ ക്ഷേത്രത്തിന് സമീപത്തെ കെ പി ചന്ദ്രഹാസ (50) യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബായിക്കട്ടയിൽ വച്ചാണ് ഇദ്ദേഹത്തിന് കടന്നൽ കുത്തേറ്റത്. ആദ്യം കയറിയ തെങ്ങിൽ കൂടുകൂട്ടിയിരുന്ന കടന്നൽ ഇളകിയെത്തി ദേഹമാസകലം കുത്തുകയായിരുന്നു.
ഉടൻ താഴെ ഇറങ്ങിയ ഇദ്ദേഹത്തെ കുമ്പളയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി 11 മണിയോടെ നിലഗുരുതരമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ശശികല. മക്കൾ: കീർത്തന, തനുശ്രീ. സഹോദരങ്ങൾ: സുബ്ബ മൂല്യ, മാധവ, കൃഷ്ണ, വിശ്വനാഥ, ഗംഗാധര, ജയന്ത, ലക്ഷ്മി, പ്രേമ.

Keywords: Kerala, News, Kasaragod, Death, Obituary, Bee Attack, Kumbala, Man dies in wasp attack.
< !- START disable copy paste --> 