Accident | കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു; വാഹനം നിർത്താതെ പോയി
Aug 30, 2023, 11:06 IST
പെരിയ: (www.kasargodvartha.com) കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അപകടം വരുത്തിയ വാഹനം നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ചെര്‍ക്കപ്പാറ സ്വദേശി ഉബൈദ് (59) ആണ് മരിച്ചത്. പെരിയ ചെര്‍ക്കപ്പാറ പട്ടര്‍ചാലില്‍ ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് അപകടം നടന്നത്.
മൃതദേഹം പോസ്റ്റ് മോർടത്തിനായി ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ച് ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം വരുത്തിയ കാർ കണ്ടെത്താൻ സമീപത്തെ സി സി ടി വി കാമറകൾ അടക്കം പൊലീസ് പരിശോധിച്ചു വരുന്നു.
Keywords: News, Periya, Kasaragod, Kerala, Accident, Obituary, Death, Man dies after being hit by car.
< !- START disable copy paste -->