Died | മരം മുറിച്ചുമാറ്റുമ്പോള്‍ എല്ലാവരോടും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു; സ്വയം പിന്നോട്ട് നീങ്ങുമ്പോള്‍ കല്ലില്‍ തലയിടിച്ച് വീണു; ഗൃഹനാഥന്‍ മരണത്തിന് കീഴടങ്ങി
Jul 19, 2023, 19:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) മുറിച്ചുമാറ്റുന്നതിനിടയില്‍ മരം ദേഹത്ത് വീഴാതിരിക്കാന്‍ എല്ലാവരോടും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് പിന്നോട്ട് നീങ്ങുമ്പോള്‍ കല്ലില്‍ തലയിടിച്ച് വീണ് പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ബല്ലാകടപ്പുറം ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന അയ്യാ സ്വാമി (75) യാണ് മരിച്ചത്. ഈ മാസം 10ന് രാവിലെയായിരുന്നു അപകടം.
കൂളിയങ്കാലിലെ ഒരാളുടെ പറമ്പില്‍ നിന്നും മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുറിച്ചുമാറ്റുകയായിരുന്ന മരം ദേഹത്ത് വീഴുമെന്ന് കണ്ടപ്പോള്‍ മാറിനില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ കാല്‍തെന്നി പിറകോട്ട് വീണ് അയ്യാ സ്വാമിയുടെ തല കല്ലിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ മംഗ്‌ളൂറിലെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ബുധനാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.

Keywords: Kanhangad News, Malayalam News, Obituary, Kerala News, Kasaragod News, Died, Man died after falling.
< !- START disable copy paste --> 