Arrested | 'നായാട്ടിനിടെ കള്ള തോക്കും തിരകളുമായി വേട്ടക്കാരൻ പിടിയിൽ'
Mar 15, 2024, 17:54 IST
അമ്പലത്തറ: (KasargodVartha) നായാട്ടിനിടെ നാടൻ കള്ള തോക്കും തിരകളുമായി വേട്ടക്കാരനെ പിടികൂടിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി നാരായണനെ (49) യാണ് ഫോറസ്റ്റ് ഓഫീസർ ബി എസ് വിനോദും സംഘവും ചേർന്ന് പിടികൂടിയത്.
ഒരളക്കാട്ടെ റബർ തോട്ടത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അമ്പലത്തറ പൊലീസിന് കൈമാറി. പരാതിയിൽ കേസെടുത്ത പൊലീസ് നാരായണനെ അറസ്റ്റ് ചെയ്‌തു. എസ്ഐ സുമേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ വെള്ളിയാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.
Keywords: Arrested, Malayalam News, Kasaragod, Crime, Ambalathara, Kanhangad, Hunting, Hunter, Fake Gun, Forest, Officers, Police, Complaint, Case, Man caught with fake gun and bullets.
< !- START disable copy paste -->