Police Booked | 'പുതുവത്സരം ആഘോഷിക്കാൻ വാങ്ങിയ പടക്കം പൊട്ടിയില്ല; പിന്നാലെ കടക്ക് തീ വെക്കുമെന്ന് ഭീഷണി'; കേസെടുത്ത് പൊലീസ്
Jan 2, 2024, 18:51 IST
ചട്ടഞ്ചാൽ: (KasargodVartha) പുതുവത്സരം ആഘോഷിക്കാൻ പടക്ക കടയിൽ നിന്ന് വാങ്ങിയ പടക്കം പൊട്ടിയില്ലെന്ന് പറഞ്ഞ് കടയിലെത്തി തൊഴിലാളിയെ മർദിക്കുകയും ലൈറ്റർ കാണിച്ച് പടക്കകടക്ക് തീവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രതീഷിനെതിരെയാണ് മേൽപറമ്പ് പൊലീസ് കേസെടുത്തത്.
തെക്കിൽ പറമ്പയിലെ പടക്ക കട ജീവനക്കാരൻ ദേളി എരിയാലിലെ അബ്ദുർ റശീദ് സിനാനാണ് പരാതി നൽകിയത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രി ഒമ്പതര മണിയോടെയായിരുന്നു സംഭവം. കടയിലെത്തിയ യുവാവ് സിനാനെ മർദിക്കുകയും പടക്ക കടക്ക് തീവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.