Police Booked | 'വളർത്തുനായയെ കാറിൽ കൊണ്ടുവന്ന് റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു'; ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങൾ വൈറലായി; കേസെടുത്ത് പൊലീസ്
Mar 10, 2024, 12:01 IST
കാഞ്ഞങ്ങാട്: (KasargodVartha) വളർത്തുനായയെ കാറിൽ കൊണ്ടുവന്ന് തെരുവിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. മാർച് എട്ടിന് രാവിലെ 8.35 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കെ എൽ 60 4722 നമ്പർ കാറിലെത്തിയ പ്രതി വളർത്തുനായയോട് ക്രൂരത കാട്ടണമെന്ന ഉദ്ദേശത്തോടു കൂടി കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലെ 11, ഐപിസി 429 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കാറിലെത്തിയ യുവാവ് റോഡരികിൽ വാഹനം നിർത്തി തന്ത്രപൂർവം നായയെ വഴിയിൽ ഉപേക്ഷിച്ച് അതിവേഗം കാറിൽ പോകുന്നതും നായ പിറകെ ഓടുന്നതും വൈറലായ ദൃശ്യങ്ങളിൽ കാണാം. ഹൃദയ വേദന പങ്കിട്ടാണ് പലരും ദൃശ്യങ്ങൾ പങ്കുവെച്ചത്. കാർ ഉടമയ്‌ക്കെതിരെ രൂക്ഷമായാണ് നെറ്റിസൻസ് പ്രതികരിച്ചത്. വീട്ടിൽ ഓമനിച്ച് വളർന്ന നായയ്ക്ക് തെരുവിൽ വളരാനാവില്ലെന്നും അക്രമ സ്വാഭാവത്തിലേക്ക് മാറിയേക്കാമെന്നും ചിലർ പ്രതികരിച്ചു. കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്.
Keywords: Police Booked, Malayalam News, Kasaragod, Crime, Kanhangad, Dog, Car, Abandoned, Street, CCTV, Visuals, Social Media, Viral, Police, Case, Pet, Cruelty, IPC, Man booked for leaving pet dog on roadside.
< !- START disable copy paste -->