city-gold-ad-for-blogger

Police Booked | 'വാക്കേറ്റത്തിനിടെ യുവാവിന് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടേറ്റു'

ബേഡകം: (www.kasargodvartha.com) വാക്കേറ്റത്തിനിടെ യുവാവിന് കഴുത്തിന് വെട്ടേറ്റതായി പരാതി. കരിവേടകം മാതോട്ടം കോളനിയിലെ ബാലന് (40) നേരെയാണ് അക്രമം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ബന്ധുക്കള്‍ പൂടംകല്ല് താലൂക് ആശു പതിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
        
Police Booked | 'വാക്കേറ്റത്തിനിടെ യുവാവിന് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടേറ്റു'

അയല്‍വാസി മുന്‍ വിരോധം വെച്ച് വാക്കേറ്റത്തിനിടെ വെട്ടുകയായിന്നുവെന്നാണ് പരാതി. വീട്ടുപരിസരത്ത് വെച്ചാണ് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി പരിക്കേല്‍പിച്ചതെന്നും പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തിയിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
   
Police Booked | 'വാക്കേറ്റത്തിനിടെ യുവാവിന് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടേറ്റു'

Keywords: Bedakam, Crime, Malayalam News, Kerala News, Kasaragod News, Crime News, Man booked for assaulting.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Hub
Web Desk Hub

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia