Police FIR | വിവാഹമോചനത്തിന് ഹർജി നൽകിയ യുവതിയെ സ്ഥാപനത്തിൽ കയറി മർദിച്ചതായി പരാതി; ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു
Mar 15, 2024, 22:19 IST
വിദ്യാനഗർ: (KasargodVartha) വിവാഹ മോചനത്തിന് പരാതി നൽകിയ യുവതിയെ സ്ഥാപനത്തിൽ കയറി അക്രമിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ബോവിക്കാനത്തെ എ മിനി (32) യുടെ പരാതിയിലാണ് ഭർത്താവ് മേൽപറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സത്യനാരായണനെതിരെ പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 13ന് ഉച്ചക്ക് 2.50 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി ജോലി ചെയ്യുന്ന ഫാർമസിയിൽ അതിക്രമിച്ച് കയറിയ പ്രതി കൈ കൊണ്ട് അടിച്ചും കഴുത്തിന് പിടിച്ച് ഞെരിച്ചും ദേഹോപദ്രവം ഏൽപിച്ചുവെന്നാണ് പരാതി. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.