Police Booked | ബാങ്കിൽ വായ്‌പ വാങ്ങാൻ എത്തിയ യുവതിയെ ഓടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പരാതി; നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കേസെടുത്തു
Jun 23, 2023, 13:56 IST
പടന്ന: (www.kasargodvartha.com) ബാങ്കിൽ വായ്‌പ വാങ്ങാൻ എത്തിയ യുവതിയെ ഓടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായുള്ള പരാതിയിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ ചീമേനി പൊലീസ് കേസെടുത്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ നൂർ മുഹമ്മദിന് (42) എതിരെയാണ് കേസെടുത്തത്.
38 കാരിയായ യുവതി കൊടക്കാട് സർവീസ് സഹകരണ ബാങ്കിൽ വായ്‌പ വാങ്ങുന്നതിനായി എത്തിയപ്പോൾ നൂർ മുഹമ്മദ് ബലം പ്രയോഗിച്ച് ഓടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയും കൈക്ക് പിടിച്ച് തിരിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.
'നൂർ മുഹമ്മദുമായി യുവതി നേരത്തെ ഇഷ്ടത്തിലായിരുന്നു. എന്നാൽ യുവാവ് നിരവധി കേസുകളിൽ ഉൾപെട്ടതോടെ യുവതി യുവാവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുവതി വായ്പ വാങ്ങാൻ എത്തിയ വിവരം അറിഞ്ഞു യുവാവ് ഓടോറിക്ഷയിൽ വന്ന് ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്', പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി ചീമേനി ഇൻസ്പെക്ടർ കെ അജിത കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: News, Kasaragod, Kerala, Padanna, Cheemeni, Police, Crime, Complaint, Case, Man booked for assaulting woman.
< !- START disable copy paste -->