തെയ്യം കാണാന്‍ കുടുംബത്തോടൊപ്പം ബൈക്കില്‍ പോയ യുവാവിനെ മര്‍ദിച്ചു
Feb 20, 2013, 20:07 IST
![]() |
| Madhusoodanan |
അടുക്കത്ത്ബയല്‍ മയിലാട്ടിയിലെ രാഘവന്റെ മകന് മധുസൂദനനെയാണ്(42) മര്‍ദിച്ചത്. ഭാര്യ ശ്രീജയ്ക്കും മൂന്ന് വയസ്സായ കുട്ടിക്കുമൊപ്പം കെ.എല്‍ 60 ഇ 7159 നമ്പര്‍ ബൈക്കില്‍ തെയ്യം കാണാന്‍ ഭാര്യയുടെ മുന്നാട്ടെ തറവാട്ടുവീട്ടിലേക്ക് പോവുകയായിരുന്നു മധുസൂദനന്. പെര്ളടുക്കയിലെത്തുമ്പോള് ഒരു സ്ത്രീയുടെ നേതൃത്വത്തിലുള്ള പണിമുടക്കനുകൂലികളാണ് ഹെല്‍മറ്റ് പിടിച്ചുവലിച്ച് തന്നെ മര്‍ദിച്ചതെന്ന് മധുസൂദനന് പറഞ്ഞു. മര്‍ദനമേറ്റ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Theyyam, Bike, Assault, Strike, Kerala, Adkathbail, General-hospital, Madhusoodanan, Mylatti, Peraldukka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







