അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചയാള്‍ അറസ്റ്റില്‍
Dec 17, 2014, 10:53 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2014) അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വെച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴിയിലെ ടി.എം. അബ്ദുല്ല(54)യെയാണ് ചൊവ്വാഴ്ച വൈകിട്ട് ചെട്ടുംകുഴിയില്‍ വെച്ചു കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. മൈക്കിള്‍ അറസ്റ്റു ചെയ്തത്.
375 മില്ലി ലീറ്ററിന്റെ അഞ്ചു കുപ്പിയും, 180 മില്ലി ലീറ്ററിന്റെ 21 കുപ്പിയും മദ്യം ഇയാളില്‍ നിന്നു പോലീസ് കണ്ടെടുത്തു. ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്നു വാങ്ങി മറിച്ചു വില്‍പനയ്ക്കായി കരുതിവെച്ചതായിരുന്നു മദ്യമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Keywords: Police, Arrest, Chettumkuzhi, Kerala, Kasaragod, Liquor, Liquor Seized.