10 ലിറ്റര്‍ ചാരായവുമായി ഒരാള്‍ എക്‌സൈസിന്റെ പിടിയില്‍
Jun 6, 2017, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.06.2017) 10 ലിറ്റര്‍ ചാരായവുമായി ഒരാളെ എക്‌സൈസ് പിടികൂടി. ഏച്ചിക്കാനത്തെ കെ വി നാരായണനാണ് പിടിയിലായത്. ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ചിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രഞ്ജിത് ബാബുവും സംഘവും നടത്തിയ റെയ്ഡിലാണ് ചാരായം കണ്ടെടുത്തത്.
സ്‌ക്വാഡില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി ഉപേന്ദ്രന്‍, കെ ഉണ്ണികൃഷ്ണന്‍, പി പ്രശാന്ത്, എ ജയരാജന്‍, എക്‌സൈസ് ഡ്രൈവര്‍ സുമോദ് എം വി എന്നിവരും ഉണ്ടായിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kanhangad, Liquor, seized, arrest, Man arrested with 10 litre hooch