കള്ളനോട്ട് കേസില്‍ തളങ്കര സ്വദേശിയെ എന്‍.ഐ.എ. മുംബൈയില്‍ അറസ്റ്റ് ചെയ്തു
Aug 17, 2013, 20:28 IST
കാസര്‍കോട്: വിവാദമായ കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസിലെ പ്രതിയായ തളങ്കര സ്വദേശിയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് എന്‍.ഐ.എ. അറസ്റ്റുചെയ്തു. തളങ്കരയിലെ മജീദിനെ (42) യാണ് വെള്ളിയാഴ്ച വൈകിട്ട് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. മജീദിനെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.
കള്ളനോട്ട് കേസിലെ പ്രതിയായ മജീദ് ഗള്‍ഫിലായിരുന്നു. മജീദിനെ പിടികൂടാനായി കേസ് ആദ്യം ഏറ്റെടുത്തിരുന്ന ക്രൈംബ്രാഞ്ച് രണ്ടുതവണ ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനിടയിലാണ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയത്. 2012 ഫെബ്രുവരി 17,18 തീയതികളില്‍ ഹൊസ്ദുര്‍ഗ്, ചന്തേര പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കള്ളനോട്ടുകള്‍ നല്കി കാഞ്ഞങ്ങാട്ടെ മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെറുപുഴ സ്വദേശിയും ചെറുവത്തൂര്‍ കൈതക്കാട്ടെ ക്വാര്‍ടേഴ്സില്‍ താമസക്കാരനുമായ ജബ്ബാറിനേയും മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്തതോടെയാണ് കള്ളനോട്ട് ഇടപാടുകളുടെ ചുരുളഴിഞ്ഞത്. അന്വേഷണത്തില്‍ ചെറുവത്തൂരിലെ ജ്വല്ലറികളില്‍ നിന്നും പയ്യന്നൂരിലെ വസ്ത്രാലയത്തില്‍ നിന്നും കള്ളനോട്ടുകള്‍ നല്കി സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും വാങ്ങിച്ചതായി കണ്ടെത്തിയിരുന്നു. പിലിക്കോട് ഇലക്ട്രിസിറ്റി ഓഫീസില്‍ വൈദ്യുതി ബില്ലടച്ചതിലും കള്ളനോട്ട് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കള്ളനോട്ടിന്റെ ഉറവിടത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ ഗള്ഫിലെത്തിക്കുകയും അവിടെ നിന്നും വിമാന മാര്‍ഗം മംഗലാപുരത്തും തുടര്‍ന്ന് കാസര്‍കോട്ടും എത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാര്യക്ഷമമായ അന്വേഷണം നടക്കേണ്ടതിനാല്‍ ലോക്കല്‍ പോലീസില്‍ നിന്നും കേസ് െ്രെകംബ്രാഞ്ചിന് നല്‍കുകയായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഉഡുപ്പിയിലെ ഉസ്മാന്, കാസര്‍കോട്ടെ നാസര്‍, പെരിങ്ങോം ജബ്ബാര്‍, ഉഡുപ്പിയിലെ ചേതന്‍, ഗോപാലകൃഷ്ണ പണ്ഡിറ്റ്, ജബ്ബാറിന്റെ ഭാര്യ സുബൈദ, സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാഞ്ഞങ്ങാട് ശാഖയിലെ ജീവനക്കാരനായ പയ്യന്നൂര്‍ ബാലന്, ചെറുതാഴത്തെ ഗിരീഷ്, ജബ്ബാറിന്റെ ബന്ധു പെരിങ്ങോത്തെ അബ്ദുര്‍ റഹ്മാന് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഉഡുപ്പിയിലെ മുഹ്യുദ്ദീന്‍, കാസര്‍കോട് നെല്ലിക്കുന്നിലെ മമ്മൂഞ്ഞി, തളങ്കരയിലെ മജീദ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും പിടികിട്ടിയിരുന്നില്ല. ഇവരെ അറസ്റ്റു ചെയ്താലേ അന്താരാഷ്ട്ര ബന്ധമുള്ള കള്ളനോട്ട് ഇടപാടിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് ആഭ്യന്തര വകുപ്പിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ആഗസ്റ്റ് 14നാണ് അന്വേഷണം ക്രൈംബ്രാഞ്ച് എന്‍.ഐ.എ.യ്ക്ക് കൈമാറിയത്.
ഹവാല പണത്തിന്റെ മറവിലാണ് കള്ളനോട്ടുകള്‍ എത്തിച്ചിരുന്നതെന്നും കള്ളനോട്ടിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പത്യേക സംവിധാനം സംഘത്തിന്റെ കൈവശം ഉള്ളതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മജീദിന്റെ അറസ്റ്റിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പ്രേംരാജ് പറഞ്ഞു.
Also read:
സോളാര്‍ കേസ്: വി.എസിന്റെ നിയമ പോരാട്ടത്തിനായി കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി
Keywords: Fake Notes, Arrest, Case, Kerala, NIA, Mumbai, Crime branch, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.