Arrested | യുവാവിനെ ആയുധം കൊണ്ട് കുത്തിപ്പരുക്കേൽപിച്ചെന്ന കേസിൽ നിരവധി കേസിലെ പ്രതി റിമാൻഡിൽ
Nov 7, 2023, 11:23 IST
വിദ്യാനഗർ: (KasargodVartha) യുവാവിനെ ആയുധം കൊണ്ട് കുത്തിപ്പരുക്കേൽപിച്ചെന്ന കേസിൽ നിരവധി കേസിലെ പ്രതി റിമാൻഡിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിനാൻ (25) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ചെർക്കളയിലെ സി എച് മുഹമ്മദ് താജു (47) എന്നയാളെ അക്രമിച്ചുവെന്നാണ് കേസ്.
ഇക്കഴിഞ്ഞ നവംബർ ഒന്നിന് ചെർക്കളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനെ ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ സിനാൻ കത്തി പോലുള്ള ആയുധം കൊണ്ട് താജുവിന്റെ മുഖത്ത് കുത്തിപ്പരുക്കേൽപിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പരുക്കേറ്റ താജു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
താജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 341, 324 ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസടുത്താണ് വിദ്യാനഗർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kerala, Kasaragod, Cherkala, Vidyangar, Police, Crime, Case, Court, Arrest, Youth, Attack, Complaint, Hospital, Treatment, Man arrested for assault on youth. < !- START disable copy paste -->
ഇക്കഴിഞ്ഞ നവംബർ ഒന്നിന് ചെർക്കളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനെ ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ സിനാൻ കത്തി പോലുള്ള ആയുധം കൊണ്ട് താജുവിന്റെ മുഖത്ത് കുത്തിപ്പരുക്കേൽപിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പരുക്കേറ്റ താജു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
താജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 341, 324 ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസടുത്താണ് വിദ്യാനഗർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kerala, Kasaragod, Cherkala, Vidyangar, Police, Crime, Case, Court, Arrest, Youth, Attack, Complaint, Hospital, Treatment, Man arrested for assault on youth.