city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | വാടകയ്ക്ക് നൽകിയ വീട്ടിലെ ഉപകരണങ്ങൾ കേടുവരുത്തിയത് ചോദിച്ചതിന് വീട്ടുടമയെ അക്രമിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

ബദിയഡുക്ക: (KasargodVartha) വാടകയ്ക്ക് നൽകിയ വീട്ടിലെ ഉപകരണങ്ങൾ കേടുവരുത്തിയത് ചോദിച്ചതിന് വീട്ടുടമയെ അക്രമിച്ചെന്ന കേസിൽ മുഖ്യപ്രതിയായ യുവാവ് അറസ്റ്റിൽ. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ അസീസ് (30) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നവംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാടലടുക്കയിലെ മുഹമ്മദ് ഹഫീസിനെ അക്രമിച്ചെന്നാണ് പരാതി.

Arrested | വാടകയ്ക്ക് നൽകിയ വീട്ടിലെ ഉപകരണങ്ങൾ കേടുവരുത്തിയത് ചോദിച്ചതിന് വീട്ടുടമയെ അക്രമിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

തന്റെ വീട് നവാസ് എന്നയാൾക്ക് വാടകയ്ക്ക് നൽകിയിരുന്നതായും നവാസ് തൻ്റെ കീഴിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ താമസിപ്പിക്കുകയും അവർ മോടോർ പമ്പ് അടക്കമുള്ള ഉപകരണങ്ങളും മറ്റും കേടുവരുത്തിയെന്നും ഇത് നന്നാക്കാൻ പറഞ്ഞപ്പോൾ പല തവണ ഓരോ കാരണങ്ങൾ പറഞ്ഞ് ദിവസങ്ങളോളം കബളിപ്പിക്കുകയായിരുന്നുവെന്നുമാണ് ഹഫീസ് പറയുന്നത്.

Arrested | വാടകയ്ക്ക് നൽകിയ വീട്ടിലെ ഉപകരണങ്ങൾ കേടുവരുത്തിയത് ചോദിച്ചതിന് വീട്ടുടമയെ അക്രമിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

ഇത് ചോദ്യം ചെയ്‌തപ്പോൾ വഴിയിൽ തടഞ്ഞുനിർത്തി അസീസ് അടക്കമുള്ള നാലംഗ സംഘം വടി കൊണ്ട് അടിച്ച് പരുക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരുക്കേറ്റ ഹഫീസ് കുമ്പള ജില്ലാ സഹകരണാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസീസിനെ കൂടാതെ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നവാസ്, അബ്ദുല്ല, റഹീം എന്നിവർക്കെതിരെയാണ് ഐപിസി 341, 324, 34 വകുപ്പുകൾ പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്തിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Badiyadka, Arrested, Crime, Malayalam News, Case, Attack, Police, Complaint, Treatment, Man arrested for assault on youth.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia