ട്രെയിനില്‍ ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥന്റെ ഭാര്യയെ അപമാനിച്ച കൊല്ലം സ്വദേശി അറസ്റ്റില്‍
Aug 11, 2014, 13:51 IST
കാസര്‍കോട്: (www.kasargodvartha.com 11.09.2014) ട്രെയിനില്‍ ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥന്റെ ഭാര്യയെ അപമാനിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം കുണ്ടറ സ്വദേശി ജിനേഷ് കുമാറിനെ(25)യാണ് കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി നേത്രാവതി എക്‌സ്പ്രസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അശ്ലീല ചേഷ്ടകള്‍ കാട്ടിയാണ് അപമാനിച്ചതെന്നാണ് പരാതി.
ഉദ്യോഗസ്ഥന്റെ ഭാര്യ ട്രെയിനിലെ എസ്2 കോച്ചിലെ യാത്രക്കാരിയായിരുന്നു. കൊല്ലത്തു നിന്നു ട്രെയിനില്‍ കയറിയ ജിനേഷ് കുമാര്‍ കാസര്‍കോട് എത്തുന്നതുവരെ അശ്ലീല ചേഷ്ടകള്‍ കാട്ടുകയായിരുന്നു.
ട്രെയിന്‍ മംഗലാപുരത്ത് എത്തിയപ്പോഴാണ് സ്ത്രീ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ വിവരം പറഞ്ഞത്. ഉടന്‍ അവര്‍ യുവാവിനെ പിടികൂടി കാസര്‍കോട് റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവായ ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. ജിനേഷ് കുമാര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Also Read:
മഅ്ദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് നീട്ടി
Keywords: Kasaragod, Kerala, Housewife, Train, Case, Complaint, Police, Liquor, ISRO, man arrested for abusing women.
Advertisement: