ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കും - മമ്മു ചാല
Oct 14, 2015, 11:05 IST
വിദ്യാനഗര്‍: (www.kasargodvartha.com 14/10/2015) മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനുവേണ്ടി കാസര്‍കോട് നഗരസഭയിലും ചെങ്കള പഞ്ചായത്തിലും മറ്റിടങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മമ്മു ചാല വ്യക്തമാക്കി. മമ്മു ചാല ലീഗില്‍നിന്നും രാജിവെച്ച് ഐ എന്‍ എല്ലില്‍ ചേരുന്നുവെന്ന പ്രചരണം ശക്തമായിരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അധികാര സ്ഥാനങ്ങള്‍ക്കുവേണ്ടിയല്ല മൂല്യാധിഷ്ടിത രാഷ്ട്രീയത്തിനും ജനസേവനത്തിനുംവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും ഈ രീതിയിലുള്ള പ്രവര്‍ത്തനമാണ് തന്റെ ഭാഗത്തുനിന്നും ഇനിയുമുണ്ടാകുകയെന്നും മമ്മു ചാല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മുസ്ലിം ലീഗില്‍നിന്നും രാജിവെച്ച പി ബി അഹ്മദിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുകണ്ടതിനെതുടര്‍ന്നാണ് മമ്മു ചാല ലീഗില്‍നിന്നും രാജിവെക്കുന്നുവെന്ന പ്രചരണം ശക്തമായത്.
നേരത്തെ പി ബി അഹ് മദിനൊപ്പം ലീഗില്‍ എത്തിയ നേതാവാണ് മമ്മു ചാല. പി ബി അഹ് മദിന്റെ വീട്ടില്‍ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ എത്തിയിരുന്നുവെന്ന് മമ്മു ചാല വ്യക്തമാക്കുന്നു.ഇതിനിടയില്‍ അവര്‍ക്കൊപ്പമുണ്ടായ ഒരാള്‍ ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയയില്‍ ഇടുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഈ ചിത്രമാണ് ചിലര്‍ തെറ്റിദ്ധാരണ പരത്താനായി ഉപയോഗിക്കുന്നതെന്നും മമ്മു പറയുന്നു.
Keywords: Vidya Nagar, Kasaragod, Election 2015, Kerala, Mammu Chala, Mammu Chala says will work for UDF candidates, Aramana Hospital