city-gold-ad-for-blogger

സൗജന്യ ചികിത്സയുമായി മാലിക് ദീനാർ ആശുപത്രി

കാസർകോട്: (www.kasargodvartha.com 12.02.2021) ജനങ്ങൾക്ക് കാരുണ്യ ഹസ്തവുമായി മാലിക് ദീനാർ ആശുപത്രിയിൽ സൗജന്യ ചികിത്സയ്ക്ക് തുടക്കമായി. നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്‌തു. ഡോ. റിങ്കുവിന്റെ കീഴിലാണ് സൗജന്യ ചികിത്സ ലഭ്യമാകുക. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ സേവനം ലഭിക്കും. പ്രമേഹം, പ്രഷർ, ബി എം ഐ എന്നീ പരിശോധനകൾ സൗജന്യമായിരിക്കും. ഫാർമസി, ലാബ് എന്നിവയ്ക്ക് അഞ്ചു ശതമാനം കിഴിവും തുടർ ചികിത്സ ആവശ്യമെങ്കിൽ 10 ശതമാനം കിഴിവും ലഭിക്കും. കൂടുതൽ വിവരങ്ങൾക് 9995007777, 04994-230306, 230112 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സൗജന്യ ചികിത്സയുമായി മാലിക് ദീനാർ ആശുപത്രി

ചെയർമാൻ കെ എസ് അൻവർ സാദാത്ത് അധ്യക്ഷത വഹിച്ചു. ചീഫ് മെഡികൽ ഓഫീസർ ഡോ. ഫസൽ റഹ് മാൻ, ശിശുരോഗ വിദഗ്ധൻ ഡോ. മഞ്ജുനാഥ് കാമത്ത്, കെവാർത്ത എഡിറ്റർ അബ്ദുൽ മുജീബ്, കൗൺസിലർ സകരിയ സംസാരിച്ചു. സി ഇ ഒ ഡോ. മുഹമ്മദ് ഫിയാസ് ഹസൻ സ്വാഗതവും നഴ്സിംഗ് സുപ്രണ്ട് ത്രേസ്യാമ്മ നന്ദിയും പറഞ്ഞു.

Keywords:  Kerala, News, Kasaragod, Hospital, Treatment, Malik Deenar, Free Treatment, Malik Dinar Hospital with free treatment.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia