city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ റെയിൽ: അലൈന്റ്മെന്റിൽ മാലിക് ദീനാർ മസ്‌ജിദും ഖബർസ്ഥാനും മറ്റുസ്ഥാപനങ്ങളും; ഒഴിവാക്കണമെന്ന ആവശ്യം ശക്തം; പ്രക്ഷോഭങ്ങൾ ചർച ചെയ്യാൻ തിങ്കളാഴ്ച യോഗം; നെല്ലിക്കുന്നിൽ യുഡിഎഫ് ജനകീയ സദസ് നടത്തി

തളങ്കര: (www.kasargodvartha.com 03.04.2022) സംസ്ഥാന സർകാരിന്റെ സ്വപ്‍ന പദ്ധതിയായ കെ റെയിലിന്റെ അലൈന്റ്മെന്റിൽ ചരിത്ര പ്രസിദ്ധമായ മാലിക് ദീനാർ മസ്‌ജിദും ഖബർസ്ഥാനും മറ്റുസ്ഥാപനങ്ങളും ഉൾപെട്ടതിൽ ആശങ്ക. മാലിക് ദീനാർ മസ്‌ജിദ്‌ കോംപൗൻഡ് പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് അലൈൻമെൻ്റ് നൽകുന്ന സൂചനയെന്ന് ബന്ധപ്പെട്ടവർ പറയുന്നു. തളങ്കരയിലെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് പദ്ധതി നടപ്പിൽ വരുന്നതെന്ന ആശങ്കയും പ്രദേശ വാസികൾ പ്രകടിപ്പിക്കുന്നു.
                
കെ റെയിൽ: അലൈന്റ്മെന്റിൽ മാലിക് ദീനാർ മസ്‌ജിദും ഖബർസ്ഥാനും മറ്റുസ്ഥാപനങ്ങളും; ഒഴിവാക്കണമെന്ന ആവശ്യം ശക്തം; പ്രക്ഷോഭങ്ങൾ ചർച ചെയ്യാൻ തിങ്കളാഴ്ച യോഗം; നെല്ലിക്കുന്നിൽ യുഡിഎഫ് ജനകീയ സദസ് നടത്തി

17 വിലേജുകളില്‍ നിന്നായി 161.26 ഹെക്ടർ ഭൂമിയാണ് കാസർകോട് ജില്ലയിൽ നിന്ന് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിൽ അലൈൻമെൻ്റ് പ്രകാരം കാസർകോട് നഗരസഭയിലെ നെല്ലിക്കുന്ന്, തളങ്കര പടിഞ്ഞാർ, ദീനാർ നഗർ, നെച്ചിപടുപ്പ്, പുഴക്കര കുണ്ടിൽ, തായലങ്ങാടി, പള്ളം, ചേരങ്കൈ കടപ്പുറം ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരികയും നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാവും.

മാലിക് ദീനാർ മസ്‌ജിദും യതീംഖാനയും ഖബർസ്ഥാനും മഹല്ലും മഹല്ലുകളിലെ വീടും മറ്റു ആരാധനാലയങ്ങളും അലൈന്മെന്റിൽ നിന്ന് ഒഴിവാക്കണമെന്നാണ് മസ്‌ജിദ്‌ കമിറ്റിയുടെ ആവശ്യം. ഇതിനായി പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് ചർച ചെയ്യുന്നതിന് മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത് ഉഖ്റാ സംഘത്തിൻ്റെയും സംയുക്ത യോഗം തിങ്കളാഴ്ച രാവിലെ 10.30 ന് മസ്‌ജിദ്‌ കമിറ്റി ഹോളിൽ ചേരുന്നുണ്ട്. ഇതിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് അറിയുന്നത്.

നെല്ലിക്കുന്നിൽ യുഡിഎഫ് ജനകീയ സദസ് നടത്തി

കാസർകോട്: കെ റെയിൽ പദ്ധതി ഒരിക്കലും പ്രാവർത്തികമാകാൻ അനുവദിക്കില്ലെന്നും നിരവധി പേരെ വഴിയാധാരമാക്കി കല്ലിടലുമായി മുന്നോട്ട് പോയാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും യുഡിഎഫ് കാസർകോട് മണ്ഡലം കമിറ്റി മുന്നറിയിപ്പ് നൽകി. നെല്ലിക്കുന്ന് കടപ്പുറം പാലത്തിന് സമീപം നടത്തിയ ജനകീയ സദസ് യുഡിഎഫ് ജില്ലാ ചെയർമാൻ സി ടി അഹ്‌മദ്‌ അലി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എ എം കടവത്ത് അധ്യക്ഷത വഹിച്ചു.



എൻഎ നെല്ലിക്കുന്ന് എംഎൽഎ, പ്രൊഫ. ഖാദർ മാങ്ങാട്, കെ നീലകണ്ഠൻ, എസ് രാജീവ്, എ ഗോവിന്ദൻ നായർ, ടി ഇ അബ്ദുല്ല, എ അബ്ദുർ റഹ്‌മാൻ, ഹകീം കുന്നിൽ, പി എ അശ്റഫലി, കുഞ്ഞമ്പു നായർ, കരിവള്ളൂർ വിജയൻ, വി പി അബ്ദുൽ ഖാദർ, പി എം മുനീർ ഹാജി, അഡ്വ. വി എം മുനീർ, അബ്ബാസ് ബീഗം, ഹനീഫ് നെല്ലിക്കുന്ന്, എൻ എം സുബൈർ, അൻവർ ചേരങ്കൈ, കെ ഖാലിദ്, കെ എം ബശീർ, ഹമീദ് ബദരിയ, അബ്ദുൽ റഹ്മാൻ ചക്കര, സഹീർ ആസിഫ്, ഹാരിസ് ചൂരി, കെ വി കുഞ്ഞാമു, എം രാജീവൻ നമ്പ്യാർ, അർജുനൻ തായലങ്ങാടി, ഉസ്മാൻ കടവത്ത്, ബിന്ദു ടോണി, രമേശ് അണങ്കൂർ, മുനീർ ബാങ്കോട്, രമേഷ് ബാബു, മുഹമ്മദ് വെൽക്കം, ശിവശങ്കർ, ബീഫാത്വിമ ഇബ്രാഹിം, ശംസാദ് ഫിറോസ്, സിയാന ഹനീഫ, സുഭാഷ് നാരായണൻ, ജി നാരായണൻ, കുഞ്ഞാർ മുഹമ്മദ്, കെ എം അബ്ദുർ റഹ്‌മാൻ, മുജീബ് കമ്പാർ, ഖമറുദ്ദീൻ തായൽ സംസാരിച്ചു. ആർ ഗംഗാധരൻ സ്വാഗതവും അബ്ദുല്ല കുഞ്ഞി ചെർക്കള നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, N.A.Nellikunnu, Nellikunnu, Malik deenar, Masjid, Railway, Government, Protest, People, UDF, Congress, Malik Deenar Masjid, K-Rail project, Malik Deenar Masjid, graveyard and other buildings in the alignment of K-Rail project.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia