city-gold-ad-for-blogger

കോവിഡ് മാനദണ്ഡങ്ങളോടെ പള്ളികൾ തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മാലിക് ദീനാർ വലിയ ജുമാ മസ്‌ജിദ്‌ കമിറ്റി യോഗം

കാസർകോട്: (www.kasargodvartha.com 11.06.2021) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട പള്ളികൾ കോവിഡ് മാനദണ്ഡങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മാലിക് ദീനാർ വലിയ ജുമാ മസ്‌ജിദ്‌ കമിറ്റി യോഗം ആവശ്യപ്പെട്ടു.
                                                                  
കോവിഡ് മാനദണ്ഡങ്ങളോടെ പള്ളികൾ തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മാലിക് ദീനാർ വലിയ ജുമാ മസ്‌ജിദ്‌ കമിറ്റി യോഗം

പള്ളികളിൽ പ്രാർഥനകൾ നടത്തുന്നത് അംഗശുദ്ധി വരുത്തിയും സാമൂഹിക അകലം പാലിച്ചുമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ യഥാർത്ഥ പ്രോടോകോൾ പാലിക്കുന്നത് പള്ളികളിൽ മാത്രമാണ്. ദീർഘകാലം പള്ളികൾ അടച്ചിട്ട് പ്രാർഥനകൾക് അനുമതി നിഷേധിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് പള്ളികൾ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം ഉണ്ടാകണമെന്ന് യോഗം സർകാരിനോട് ആവശ്യപെട്ടു.

വൈസ് പ്രസിഡന്റ്‌ കെ എ മുഹമ്മദ്‌ ബശീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. ഖത്വീബ് അബ്ദുൽ മജീദ് ബാഖവി, കെ എം അബ്ദുർ റഹ്‌മാൻ, ടി എ ശാഫി, കെ എച് മുഹമ്മദ്‌ അശ്റഫ്‌, എൻ കെ അമാനുല്ല, അഹ്‌മദ്‌ ഹാജി അംഗോള, പി എ അബ്ദുൽ സത്താർ ഹാജി, മുഹമ്മദ്‌ വെൽകം സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, COVID-19, Health, Masjid, Malik deenar, Committee, president, Government, Secretary, Malik Deenar Great Juma Masjid Committee Meeting calls for action to reopen mosques with Covid standards.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia