city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള സര്‍കാര്‍ ജോലിക്ക് മലയാളം നിർബന്ധമാക്കുമെന്ന സർകാർ പ്രഖ്യാപനം; കാസർകോട്ടെ കന്നഡ അടക്കമുള്ള ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ആശങ്ക

കാസർകോട്: (www.kasargodvartha.com 27.02.2022) കേരള സര്‍കാര്‍ ജോലിക്ക് മലയാളം നിർബന്ധമാക്കുമെന്ന സർകാർ പ്രഖ്യാപനത്തിൽ കാസർകോട്ടെ കന്നഡ അടക്കമുള്ള വിവിധ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ആശങ്ക. സർകാർ സർവീസിൽ പ്രവേശിക്കുന്നവരിൽ പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പ്രബേഷൻ പൂർത്തിയാക്കും മുൻപു ഭാഷാ അഭിരുചി പരീക്ഷ ജയിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി അവസാന ഘട്ടത്തിലാണെന്ന് മലയാളം മിഷൻറെ മാതൃഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
          
കേരള സര്‍കാര്‍ ജോലിക്ക് മലയാളം നിർബന്ധമാക്കുമെന്ന സർകാർ പ്രഖ്യാപനം; കാസർകോട്ടെ കന്നഡ അടക്കമുള്ള ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ആശങ്ക

'സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം പ്രധനപ്പെട്ട വിനിമയങ്ങൾ നടക്കുന്നത് സർകാർ ഓഫീസുകളുമായി ബന്ധപ്പെട്ടാണ്. അതിനാലാണ് ഭരണ ഭാഷ മലയാളമാക്കാൻ തീരുമാനിച്ചത്. ഭരണത്തിൽ നടക്കുന്നത് എന്താണെന്നു സാധാരണക്കാർക്ക് മനസിലാകണം. നിയമപരമായി ഇൻഗ്ലിഷോ മറ്റു ഭാഷകളോ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ ഭരണഭാഷ മലയാളമായിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് മാത്രമല്ല, ഇവിടെയുള്ളവരിലും മലയാളം അറിയാത്തവരുണ്ട്' - പിണറായി പറഞ്ഞു.

മലയാളം പഠിച്ചിട്ടില്ലാത്തവർ ജോലിയിൽ ചേർന്ന് 10 വർഷത്തിനുള്ളിൽ ഭാഷാ പ്രാവീണ്യം പരീക്ഷ പാസാകണമെന്നാണ് നിലവിലെ നിയമം. ഇതാണ് ഇപ്പോൾ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഇത് നടപ്പിലായാൽ കന്നഡക്കാർക്ക് അടക്കമുള്ളവർക്ക് കേരളത്തിൽ സർകാർ ജോലി ലഭിക്കാനുള്ള അവസരത്തെ ബാധിക്കുമെന്നാണ് ആക്ഷേപം. ഇവർക്ക് പ്രൊബേഷനറി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മലയാളം പഠിക്കേണ്ടി വരും. കന്നഡ സ്‌കൂളുകളിൽ പഠിക്കുന്നവർക്ക് ഇത് ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. തുളു, മറാത്തി, കൊങ്കണി, ബ്യാരി, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരും ജില്ലയിലുണ്ട്.

കാസർകോട് ജില്ലയിൽ ഏകദേശം 175 കന്നഡ മീഡിയം സ്‌കൂളുകളുണ്ട്. ഇവിടങ്ങളിൽ 44,000 കുട്ടികളുണ്ട്. ജില്ലയിൽ കന്നഡ സംസാരിക്കുന്നവരിൽ ഭൂരിഭാഗവും കാസർകോട്, മഞ്ചേശ്വരം താലൂകുകളിലാണ് താമസിക്കുന്നത്. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് കാസർകോട് കർണാടക സമിതി പ്രസിഡന്റും അഭിഭാഷകനുമായ കെ എം ബല്ലാകുരയ്യ പറഞ്ഞു. കർണാടക അതിർത്തി വികസന അതോറിറ്റി ചെയർമാൻ ഡോ.കെ.സോമശേഖരും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ചു. സർകാർ അനുകൂല നിലപാടെടുക്കുമെന്നാണ് ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷ.

Keywords: News, Kerala, Kasaragod, Top-Headlines, Job, Government, Malayalam, Examination, Minister, Pinarayi-Vijayan, District, School, Language, Kannada, Malayalam Compulsory for Government Jobs: anxiety for linguistic minorities.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia